ന്യൂഡൽഹി: മുസഫർ നഗറിൽ തൃപ്ത ത്യാഗി എന്ന അധ്യാപിക ഏഴു വയസ്സുകാരനായ മുസ്ലിം വിദ്യാർഥിയെ ഹിന്ദു സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവത്തിൽ ഹരജിയുമായി വരാൻ മഹാത്മാഗാന്ധിയുടെ പൗത്രൻ തുഷാർ ഗാന്ധിക്ക് എന്ത് അർഹതയാണുള്ളതെന്ന് കേന്ദ്രസർക്കാറിന്റെ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു. എന്നാൽ, ഹരജിക്കാരന് ഈ വിഷയത്തിൽ ഇടപെടാൻ നിയമപരമായ അർഹതയില്ലെന്ന ഉത്തർപ്രദേശ് സർക്കാറിന് വേണ്ടി ഹാജരായ രാജുവിന്റെ വാദം സുപ്രീംകോടതി തള്ളി. മൗലികാവകാശ ലംഘനം നടന്ന ഇതുപോലൊരു കേസിൽ ഹരജിക്കാരൻ ആരാണെന്ന് സർക്കാർ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഇത്തരം വിഷയങ്ങളിൽ കോടതിക്ക് സ്വമേധയാ കേസെടുക്കാമെന്നും ജസ്റ്റിസുമാരായ അഭയ് എസ്. ഓഖ, പങ്കജ് എസ്. മിത്തൽ എന്നിവരടങ്ങുന്ന ബെഞ്ച് ഓർമിപ്പിച്ചു. ഈ കേസിൽ ക്രിമിനൽനിയമത്തിലെ നടപടിക്രമംപോലും പാലിച്ചിട്ടില്ല. അതേസമയം, മൗലികാവകാശങ്ങളുടെയും വിദ്യാഭ്യാസനിയമത്തിന്റെയും ലംഘനം നടന്നിട്ടുമുണ്ട്. യു.പി സർക്കാർ ആരെയും പ്രതിരോധിക്കുന്നില്ലെന്ന് അവകാശപ്പെട്ട രാജു ആനുപാതികമല്ലാത്ത വർഗീയകാഴ്ചപ്പാട് സംഭവത്തിന് നൽകിയെന്ന് ആരോപിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























