വാടക നൽകാതെ പാറ പൊട്ടിക്കുന്ന യന്ത്രങ്ങൾ തട്ടിയെടുത്ത കേസ് ; അറസ്റ്റിലായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അര്‍ജുന്‍ ദാസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

For full experience, Download our mobile application:
Get it on Google Play

കോന്നി : പാറ പൊട്ടിക്കുന്ന യന്ത്രങ്ങൾ വാടകക്ക് എടുത്ത ശേഷം വാടകയും യന്ത്രങ്ങളും തിരികെ നൽകാതിരുന്ന സംഭവത്തിൽ അറസ്റ്റിലായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അര്‍ജുന്‍ ദാസിനെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. മലയാലപ്പുഴ താഴം കൃഷ്ണനിവാസിൽ അർജുൻ ദാസി(40)നെ കോന്നി പോലീസ് ആണ് കസ്റ്റഡിയിൽ എടുത്തത്. പാറ പൊട്ടിക്കുന്ന യന്ത്രങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ രാജസ്ഥാൻ സ്വദേശി കിഷൻ ലാൽ കോന്നി പോലീസിൽ നൽകിയ പരാതിയിൽ ആണ് ഇയാളെ പോലീസ് പിടികൂടിയത്. 2021 ഏപ്രിൽ മുതൽ 2024 ഒക്ടോബർ മാസം വരെ ആണ് അർജുൻ ദാസ് യന്ത്രങ്ങൾ വാടകക്ക് എടുത്തത്.

6 ലക്ഷം രൂപ രാജസ്ഥാൻ സ്വദേശിക്ക് ഇയാൾ നൽകുവാൻ ഉണ്ട്. എന്നാൽ വാടക ചോദിച്ചപ്പോൾ ഇയാളെ പ്രതി ഭീഷണിപെടുത്തുകയും രാജസ്ഥാൻ സ്വദേശിയോട് ഇയാൾ പണം ആവശ്യപെടുകയും ചെയ്തു. തുടർന്ന് ഇയാൾ യന്ത്രങ്ങൾ ഒളിപ്പിക്കുകയും ചെയ്തു. രാജസ്ഥാൻ സ്വദേശി കോന്നി പോലീസിൽ നൽകിയ പരാതിയിൽ അർജുൻ ദാസ്സിന് എതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുക്കുകയും പോലീസ് യന്ത്രങ്ങൾ കണ്ടെത്തുകയും ചെയ്തു. ഇതിന് ശേഷം നടന്ന അന്വേഷണത്തിന് ഒടുവിൽ ആണ് ഇയാൾ പിടിയിലായത്. സി പി എം തുമ്പമൺ ടൗൺ തെക്ക് ബ്രാഞ്ച് സെക്രട്ടറിയായ ഇയാളെ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ പുറത്താക്കിയിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാർ അജണ്ട വിദ്യാഭ്യാസത്തിലൂടെ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് കെ സി വേണുഗോപാൽ

0
തൃശൂർ: പി എം ശ്രീ പദ്ധതിയോടുള്ള എതിർപ്പ് വീണ്ടും പ്രകടിപ്പിച്ച് എ...

കോട്ടയം മുണ്ടക്കയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

0
മുണ്ടക്കയം: കോട്ടയം മുണ്ടക്കയം ചോറ്റിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എറണാകുളം രജിസ്ട്രേഷനുള്ള...

അരൂർ ഫയർ സ്റ്റേഷന് കെട്ടിടം നിർമിക്കാൻ പഞ്ചായത്തിന്റെ അനുമതി ലഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും നടപടികൾ...

0
അരൂർ: അരൂർ ഫയർ സ്റ്റേഷന് കെട്ടിടം നിർമിക്കാൻ പഞ്ചായത്തിന്റെ അനുമതി ലഭിച്ച്...

മലപ്പുറത്ത് യുവാവിനെ പുഴയിൽ കാണാതായതായി ; ബൈക്ക് കണ്ടെത്തി

0
മലപ്പുറം: കൂട്ടിലങ്ങാടി പെരിങ്ങോട്ടുപുലം പമ്പ് ഹൗസിന് സമീപം യുവാവിനെ പുഴയിൽ...