ഐക്കാട് വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന മൂന്നുപേരെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കൊടുമണ്‍ : ഐക്കാട് വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന മൂന്നുപേരെ പോലീസ് പിടികൂടി. പന്തളം മങ്ങാരം അരുണ്‍ ഭവനം വീട്ടില്‍ എസ് അരുണ്‍(26 ), സഹോദരന്‍ അഖില്‍, പ്രമാടം പൂങ്കാവ് നെല്ലിനില്‍ക്കുന്നതില്‍ വീട്ടില്‍ എസ് സന്തോഷ്(45) എന്നിവരാണ് കൊടുമണ്‍ പോലീസിന്റെയും ഡാന്‍സാഫ് സംഘത്തിന്റെയും സംയുക്ത റെയ്ഡില്‍ കുടുങ്ങിയത്. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന് ലഭിച്ച രഹസ്യവിവരം കൈമാറിയതിനെതുടര്‍ന്ന് നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി ജെ. ഉമേഷ്‌കുമാര്‍, അടൂര്‍ ഡിവൈ.എസ്.പി ജി. സന്തോഷ് കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ പ്രതികള്‍ പിടിയിലാവുകയായിരുന്നു.

ഐക്കാട് റെയില്‍ പുരം ജോണ്‍സന്റെ വീട്ടില്‍ 6 മാസമായി വാടകയ്ക്ക് താമസിച്ചു വരികയാണ് പ്രതികള്‍. ഇവിടം കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിവന്ന പ്രതികളെ ദിവസങ്ങളായുള്ള നിരീക്ഷണത്തിനൊടുവിലാണ് സാഹസികമായി പോലീസ് സംഘം പിടികൂടിയത്. അരുണ്‍ മുന്‍ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥനാണ്. ഇയാളുടെ സഹോദരനായ അഖില്‍ പന്തളം പോലീസ് സ്‌റ്റേഷനിലെ രണ്ട് അടിപിടി കേസുകളില്‍ പ്രതിയാണ്. കൊടുമണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി വിനോദിന്റെ നേതൃത്വത്തിലുള്ള സംഘവും ഡാന്‍സാഫ് ടീമും വീട് വളഞ്ഞ് ബലമായി വാതില്‍ തുറന്ന് അകത്തുകയറി പ്രതികളെ പിടികൂടുകയായിരുന്നു. പോലീസിനെ കണ്ട് അഖില്‍ കഞ്ചാവ് ക്ലോസറ്റില്‍ ഉപക്ഷിച്ചുവെങ്കിലും പോലീസ് പിടിച്ചെടുത്തു. എസ്.ഐ.ബിപിന്‍, സി.പി.ഓമാരായ വിന്‍സന്റ്, അലക്‌സ്, മനോജ്, അനൂപ് എന്നിവരും ഡാന്‍സാഫ് സംഘത്തിലെ ഉദ്യോഗസ്ഥരും റെയ്ഡില്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോസ്റ്റൽ കെട്ടിടം തകർന്ന് വീണതിൽ മലയാളികൾ ഉണ്ടോ എന്ന കാര്യം സംശയമെന്ന് സ്ഥലത്തെ മലയാളി...

0
ഡൽഹി: ഡൽഹി ഹോസ്റ്റൽ കെട്ടിടം തകർന്ന് വീണതിൽ മലയാളികൾ ഉണ്ടോ എന്ന...

മന്ത്രിമാരുടെ പ്രകടനം വിലയിരുത്താന്‍ മോദി

0
ന്യൂഡല്‍ഹി: സാമൂഹ്യ നീതിക്കും ജനക്ഷേമ അജണ്ടകള്‍ക്കും മുന്‍ഗണന നല്‍കിക്കൊണ്ട് നരേന്ദ്ര...

സംഘപരിവാർ അജണ്ട വിദ്യാഭ്യാസത്തിലൂടെ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് കെ സി വേണുഗോപാൽ

0
തൃശൂർ: പി എം ശ്രീ പദ്ധതിയോടുള്ള എതിർപ്പ് വീണ്ടും പ്രകടിപ്പിച്ച് എ...

കൊലക്കേസ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചു ; ബസ് സ്റ്റാൻഡിലെത്തിച്ച് പോലീസിൻ്റെ പരസ്യ മർദനം

0
അഹമ്മദാബാദ് : ഗുജറാത്തിലെ ഭാവ്നഗറിൽ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ...