പശുക്കടത്ത് ആരോപിച്ച് യുവാക്കളെ ചുട്ടുകൊന്ന കേസ് ; കൂടുതൽ തെളിവുകൾ പുറത്തുവന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പശുക്കടത്ത് ആരോപിച്ച് യുവാക്കളെ ചുട്ടുകൊന്ന കേസിൽ പ്രതികളുടെ പോലീസ് ബന്ധത്തിന് കൂടുതൽ തെളിവുകൾ പുറത്തുവന്നു. പ്രതികൾ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഹരിയാന പോലീസ് നിരവധി പേര്‍ക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തതായാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം നടന്ന കൊലപാതകത്തില്‍ 8 പേരെ കൂടി പ്രതിചേർത്തു.

ഭിവാനിയിൽ രാജസ്ഥാൻ സ്വദേശികളായ രണ്ട് മുസ്ലീം യുവാക്കളെ ചുട്ടുകൊന്ന സംഭവത്തിൽ ഹരിയാന പോലീസും കേസിലെ പ്രതികളും തമ്മിൽ ഒത്തുകളിയെന്ന ആരോപണം നേരത്തെ മുതല്‍ ശക്തമാണ്. മർദനമേറ്റ് അവശരായ യുവാക്കളെ സമീപത്തെ പോലീസ് സ്റ്റേഷനിലെത്തിച്ചെങ്കിലും തിരിച്ചയച്ചെന്ന് അറസ്റ്റിലായ പ്രതി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. കേസിലെ പ്രതികളായവർ നൽകിയ വിവരം അടിസ്ഥാനമാക്കി പശുക്കടത്തുമായി ബന്ധപ്പെട്ട് പല കേസുകളും ഹരിയാന പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രതികള പിടികൂടാനും പരിശോധനയ്ക്കും പ്രതികളുൾപ്പെടുന്ന സംഘം പോലീസിനൊപ്പം പോയിരുന്നു. അറസ്റ്റിലായ റിങ്കു സൈനി, ഒളിവിൽ കഴിയുന്ന ലോകേഷ് സിംഗ്ല, ശ്രീകാന്ത് എന്നിവര്‍ ഹരിയാന പോലീസിന് വിവരം നല്‍കുന്നവരായിരുന്നു. പശുക്കടത്ത് തടയാനുള്ള ഹരിയാന പോലീസിന്‍റെ ടാസ്ക് ഫോഴ്സിൽ ബജ് രംഗ്ദള്‍ നേതാവ്  മോനു മനേസറടക്കമുള്ള പ്രതികൾ മുമ്പേ അംഗങ്ങളാണ്.

അതേസമയം യുവാക്കളെ ചുട്ടുകൊന്ന കേസില്‍ 8 പേരെ കൂടി പ്രതിചേർത്തതായി രാജസ്ഥാൻ പോലീസ് അറിയിച്ചു. ഇതോടെ കേസിൽ പ്രതികളായവരുടെ എണ്ണം പതിനാലായി. അറസ്റ്റിലായ റിങ്കുവിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ പേരുടെ കൊലപാതകത്തിലെ പങ്കിനെകുറിച്ച് വിവരം ലഭിച്ചത്. അതിനിടെ അന്വേഷണ ഉദ്യോഗസ്ഥർ പ്രതിയുടെ വീട്ടിലെത്തി നടത്തിയ അതിക്രമത്തിനിടെ ഗർഭസ്ഥ ശിശു മരിച്ചെന്ന പരാതിയിൽ ഹരിയാന പോലീസ് അന്വേഷണം തുടങ്ങി. വനിതാ അഡീഷണൽ എസ്പിയാണ് കേസിൽ അന്വേഷണം നടത്തുന്നത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വർക്കലയിൽ അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം ; നാടകീയ രക്ഷപ്പെടൽ ; പ്രതികൾക്കായി...

0
തിരുവനന്തപുരം: വർക്കല വടശ്ശേരിക്കോണത്ത് അച്ഛനെയും മകനെയും തന്ത്രപൂർവം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം....

ഐഎഎസ് തലത്തിൽ വൻ മാറ്റം ; എൻ. പ്രശാന്തിനും ശ്രീറാമിനും പുതിയ ചുമതലകൾ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അഴിച്ചുപണി. എന്‍ പ്രശാന്ത് ഐഎഎസിന്...

ലോകകപ്പ് സെമിക്കിടയിലെ വൈദ്യുതി മുടക്കം; കെഎസ്ഇബി ഓഫീസ് ആക്രമിച്ച അഞ്ച് പ്രതികൾ അറസ്റ്റിൽ

0
തൃശൂര്‍: മാള കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍....

നവകേരള യാത്ര മർദ്ദനക്കേസ് അട്ടിമറി ശ്രമം; എം.ആർ. അജിത് കുമാറിന്റെ പേര് പരാമർശിച്ച് എസ്‌ഐടി...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാൻ...