ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; വീഡിയോയും ഫോട്ടോയും പരിശോധിക്കണമെന്ന ആവശ്യത്തിൽ വിധി ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകൾ ടി.വീണയുടെ വീട്ടിലെ റെയ്ഡിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ വീഡിയോയും ഫോട്ടോയും പരിശോധിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ കോടതിയുടെ ഉത്തരവ് ഇന്ന്. തിരുവനന്തപുരം ജില്ലാ കോടതിയാണ് ഉത്തരവ് പറയുക. വീഡിയോയും ദൃശ്യങ്ങളും കോടതി പരിശോധിക്കണമെന്ന ആവശ്യത്തെ പ്രതിഭാഗം കോടതിയിൽ എതിർത്തിരുന്നു. കേസിന്‍റെ വിചാരണ വേളയിൽ മാത്രമാണ് ഇക്കാര്യങ്ങൾ പരിശോധിക്കേണ്ടത് എന്നായിരുന്നു പ്രതികൾ കോടതിയിൽ ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാൽ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴും കോടതി ദൃശ്യങ്ങൾ പരിശോധിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നായിരുന്നു പ്രോസിക്യൂഷൻ വാദം.

ദൃശ്യങ്ങൾ പരിശോധിച്ചാൽ ഓരോ പ്രതികളുടെയും പങ്കിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കുമെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാണിച്ചിരുന്നത്.. കേസിൽ രണ്ട് പ്രതികളുടെ ജാമ്യ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ ശക്തമായി എതിർക്കാനാണ് പ്രോസിക്യൂഷന്‍റെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...