വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തിനെ തടഞ്ഞതിന് കൗൺസിലർക്കെതിരെ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തിനെ തടഞ്ഞതിന് കൗൺസിലർക്കെതിരെ കേസെടുത്തു. കൗൺസിലർ സുഗതനെതിരെയാണ് കേസെടുത്തത്. വാഴോട്ടുകോണത്ത് നടന്ന ഒരു ഉദ്ഘാടന പരിപാടിയിൽ ക്ഷണിക്കാത്തതിന് സുഗതൻ പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. വട്ടിയൂർക്കാവ് പോലീസാണ് കേസെടുത്തത്. വാഴോട്ടുകോണത്ത് ആരോ​ഗ്യമന്ത്രി വീണാ ജോർജ് പങ്കെടുക്കേണ്ടയിരുന്ന ഒരു മഹിളാമന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ഉണ്ടായിരുന്നു.

പക്ഷേ മന്ത്രിയുടെ അസാന്നിധ്യത്തിൽ എംഎൽഎ വി കെ പ്രശാന്ത് ആണ് അത് ഉദ്ഘാടനം ചെയ്തത്. ഈ ചടങ്ങിൽ ക്ഷണിച്ചില്ല എന്നാരോപിച്ചാണ് വാഴോട്ടുകോണം കൗൺസിലറായ സു​ഗതൻ പ്രതിഷേധിക്കുകയും എംഎൽഎയുടെ കാർ തടയുകയും ചെയ്തത്. വേദിയിലിരുന്നവരെയും മൈക്ക് ഓപ്പറേറ്റർമാരെയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വി കെ പ്രശാന്ത് എംഎൽഎ നൽകിയ പരാതിയിലാണ് കേസെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...