നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കേസ് ; 40. 59 ലക്ഷം രൂപ പാലക്കാട് സ്വദേശിയായ മില്ലുടമ നൽകണമെന്ന് കോടതി ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

കുട്ടനാട് : നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കേസിൽ ഊരുക്കരി സർവീസ് സഹ. ബാങ്കിന് 40. 59 ലക്ഷം രൂപ പാലക്കാട് സ്വദേശിയായ മില്ലുടമ നൽകണമെന്ന് കോടതി ഉത്തരവ്. 2005-06 വർഷം നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ആദ്യം രാമങ്കരി കോടതിയും പിന്നീട് ആലപ്പുഴ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയും പരിഗണിച്ച കേസിലാണ് വൈകി വന്ന വിധി. കരാർ പ്രകാരമുള്ള തുക സമയം കഴിഞ്ഞിട്ടും ഇയാൾ നൽകാതിരുന്നതിനെ തുടർന്ന് രാമങ്കരി കോടതിയിലെ അഭിഭാഷകൻ കിഷോർ കുമാർ മുഖേന ബാങ്ക് കേസ് ഫയൽ ചെയ്തു.

കേസ് നടക്കുന്നതിനിടെ അഭിഭാഷകൻ ഒത്തുതീർപ്പിന് ശ്രമിക്കുകയും ഇതിന്‍റെ ഭാഗമായി കുറച്ച് തുക കൈമാറുകയും ചെയ്തു. ബാക്കി തുകയ്ക്ക് ഷിബു ചെക്ക് നൽകി. എന്നാല്‍ ചെക്കിന്‍റെ കാലാവധി കഴിഞ്ഞിട്ടും പണം നൽകാതിരുന്നതോടെ ബാങ്ക് മറ്റൊരു അഭിഭാഷകനെ കേസ് ഏൽപ്പിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട്ടെ ആഭരണനിർമാണ ശാലയിൽനിന്ന് 44 പവൻ സ്വർണവുമായി ഇതര സംസ്ഥാന തൊഴിലാളി മുങ്ങി ;...

0
കോഴിക്കോട്: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും സ്വര്‍ണവുമായി മുങ്ങിയ ഇതര സംസ്ഥാന...

പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം : പദവി കിട്ടാതെ മുന്നണിയുമായി സഹകരിക്കേണ്ടതില്ല ; നിര്‍ണ്ണായക തീരുമാനം...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ നിര്‍ണ്ണായക തീരുമാനം എടുക്കാന്‍ സിപിഐ. സെപ്റ്റംബര്‍...

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് ടി പി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ടി...

ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരിയെ പീഡിപ്പിച്ചു ; പ്രതിയായ യുവാവിനായി തെരച്ചിൽ

0
പാലക്കാട്: ഒറ്റപ്പാലം ലക്കിടി മംഗലത്ത് വയോധികയെ പീഡിപ്പിച്ചു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരി...