ക​ടം​കൊ​ടു​ത്ത പ​ണം തി​രി​കെ ചോ​ദി​ച്ച​തി​ന് സ​ഹോ​ദ​രി​യെ​യും ഭ​ര്‍​ത്താ​വി​നെ​യും യു​വാ​വ് ആ​ക്ര​മി​ച്ച​താ​യി പ​രാ​തി

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ :ക​ടം​കൊ​ടു​ത്ത പ​ണം തി​രി​കെ ചോ​ദി​ച്ച​തി​ന് സ​ഹോ​ദ​രി​യെ​യും ഭ​ര്‍​ത്താ​വി​നെ​യും യു​വാ​വ് ആ​ക്ര​മി​ച്ചു. അമ്പലപ്പുഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ചി​ല്ലാ​മ​ഠം വീ​ട്ടി​ല്‍ സ​ന്ധ്യ (43), ഭ​ര്‍​ത്താ​വ് രാ​ജ​ശേ​ഖ​ര​ന്‍ (52) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ന്ധ്യ​യു​ടെ സ​ഹോ​ദ​ര​ന്‍ എ​ട​ത്വ കെ.​എ​സ്.​ആ​ര്‍.​ടി.​സി ഡി​പ്പോ ഡ്രൈ​വ​ര്‍ ബി. ​ബൈ​ജു​വി​നെ​തി​രെ (39) പു​ന്ന​പ്ര പോ​ലീ​സ് കേ​സെ​ടു​ത്തു.

ബൈ​ജു​വി​ന്റെ വീ​ട്​ നി​ര്‍​മാ​ണ​ത്തി​ന്​ സ​ഹോ​ദ​രി​യു​ടെ ഭ​ര്‍​ത്താ​വ് രാ​ജ​ശേ​ഖ​ര​ന്‍ പ​ണം ക​ടം കൊ​ടു​ത്തി​രു​ന്നു. വിദേ​ശ​ത്ത് ജോ​ലി​യു​ണ്ടാ​യി​രു​ന്ന രാ​ജ​ശേ​ഖ​ര​ന് കൊ​റോ​ണ രോ​ഗ​വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന്​ ജോ​ലി നഷ്ടപ്പെട്ടു. നാട്ടി​ലെ​ത്തി​യ രാ​ജ​ശേ​ഖ​ര​ന്‍ ക​ച്ച​വ​ടം തു​ട​ങ്ങു​ന്ന​തി​ന്​ പ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ല്‍ പ്രകോപിതനായ ബൈ​ജു മ​ര​ത്ത​ടി​കൊ​ണ്ട് രാ​ജ​ശേ​ഖ​ര​ന്റെ ത​ല​ക്ക​ടി​ച്ചു.ഇ​തു​ക​ണ്ട്​ ഓ​ടി​യെ​ത്തി​യ സ​ന്ധ്യ​യെ​യും ആ​ക്ര​മി​ച്ചു. പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിയ്യൂര്‍ ജയിലില്‍ മര്‍ദനക്കൊല ; റിമാന്‍ഡ് പ്രതി മരിച്ചതില്‍ അന്വേഷണം

0
തൃശൂര്‍ : തൃശൂരില്‍ റിമാന്‍ഡ് പ്രതി മരിച്ചത് ജയിലിലെ മര്‍ദനത്തെ തുടര്‍ന്നെന്ന്...

കൃഷിയിടത്തിലെത്തിയ കാട്ടാനയെ ഓടിക്കാൻ ശ്രമം ; ആനയുടെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം

0
തിരുവനന്തപുരം: കേരള–തമിഴ്‌നാട് അതിർത്തി മേഖലയായ വെള്ളറടയ്ക്ക് സമീപം പേണുവിൽ കാട്ടാനയുടെ ആക്രമണത്തിൽ...

കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയെത്തി

0
കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയെത്തി. കഴിഞ്ഞ...

ധവള പത്രം പുറത്തിറക്കിയതിന് പിന്നാലെ മുഖ്യമന്ത്രിക്ക് മറുപടിയുമായി മുൻ ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ

0
തിരുവനന്തപുരം: ധവള പത്രം പുറത്തിറക്കിയതിന് പിന്നാലെ മുഖ്യമന്ത്രിക്ക് മറുപടിയുമായി മുൻ ധനകാര്യ...