സ്വപ്‌നയുടെ ശബ്ദ സന്ദേശം മുഖ്യമന്ത്രിക്ക് വേണ്ടി കേരള പോലീസ് ഒരുക്കിയ നാടകം : മുല്ലപ്പള്ളി രാമചന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റേതെന്ന പേരില്‍ പുറത്തുവന്ന ശബ്ദ സന്ദേശം മുഖ്യമന്ത്രിക്ക് വേണ്ടി കേരള പോലീസ് ഒരുക്കിയ നാടകമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്വപ്‌നയുടെ പേരില്‍ പുറത്തുവന്ന ശബ്ദരേഖ യഥാര്‍ത്ഥമാണോ? ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിയെ എവിടേക്കെങ്കിലും കൊണ്ടുപോയപ്പോഴാണോ ശബ്ദരേഖ എടുത്തത്. എങ്കില്‍ ഗുരുതര സുരക്ഷാവീഴ്ചയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

അന്വേഷണ ഏജന്‍സികളെ അസ്ഥിരപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമം. ശബ്ദരേഖയെ കുറിച്ച്‌ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം. ശബ്ദരേഖ പുറത്തു വന്നപ്പോള്‍ തന്നെ യെച്ചൂരി പ്രതികരിച്ചു. നരേന്ദ്ര മോദിയുടെ പാതയില്‍ യെച്ചൂരി പോകുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. സംസ്ഥാനത്തെ സെക്രട്ടേറിയേറ്റ് മദ്യാലയമായി മാറി. എല്ലാ അനഭിലഷണീയ പ്രവണതകളുടേയും പ്രഭവകേന്ദ്രമാണ് സെക്രട്ടേറിയേറ്റെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു.

കണ്ണൂരില്‍ 15 ഇടത്ത് കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ പത്രിക നല്‍കാന്‍ കഴിഞ്ഞില്ല. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമില്ല. യുഡിഎഫിലെ ഘടകകക്ഷികളുമായി മാത്രമാണ് സഖ്യം. അതാണ് താരീഖ് അന്‍വറും പറഞ്ഞതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയത്ത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി

0
കോട്ടയം: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത്...

അപ്പർ കുട്ടനാട് മേഖലയിലെ ക്യാമ്പുകളിൽ വെള്ളം കയറുന്നു ; ആളുകളെ തിരുവല്ലയിലേക്ക് മാറ്റും

0
പത്തനംതിട്ട: ചാത്തങ്കരി ഉൾപ്പെടെ അപ്പർ കുട്ടനാട് മേഖലയിലെ ക്യാമ്പുകളിൽ വെള്ളം കയറുന്നു....

വ്യോമസേന എഴുത്തുപരീക്ഷയിൽ ആൾമാറാട്ട ശ്രമം ; നാലുപേർ അറസ്റ്റിൽ

0
ചെന്നൈ : ആവഡിയിലെ വ്യോമസേനാകേന്ദ്രത്തിൽ നടന്ന എഴുത്തുപരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഹരിയാണ...

ബന്ധുവീട്ടിൽ താമസിച്ചിരുന്ന 6 വയസുകാരിക്ക് പീഡനം ; യുവാക്കൾക്ക് 58 വർഷം തടവും 3.75...

0
മൂവാറ്റുപുഴ: ആറ് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതികളായ രണ്ടുപേർക്ക് 58...