കശുവണ്ടി അഴിമതി കേസ്: ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കശുവണ്ടി അഴിമതി കേസിൽ ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകി. ഹൈക്കോടതിയുടെ അന്ത്യശാസനത്തെ തുടർന്നാണ് സർക്കാർ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയത്. കശുവണ്ടി വികസന കോർപ്പറേഷൻ മുൻ എം ഡി രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാൻ സ‍‍‍ർക്കാ‍ർ അനുമതി നൽകിയിട്ടുണ്ട്. സിബിഐ കുറ്റപത്രം നൽകിയ കേസിൽ ആ‍‍ർ ചന്ദ്രശേഖരന് പിണറായിസർക്കാർ മൂന്നുതവണ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചിരുന്നു. പ്രോസിക്യൂഷൻ അനുമതി ലഭിച്ച സാഹചര്യത്തിൽ വിചാരണ നടപടികൾ വൈകാതെ ആരംഭിക്കും.

മനോജ് കടകംപള്ളി നൽകിയ കോടതിയലക്ഷ്യ ഹർജിയെ തുടർന്നാണ് പ്രോസിക്യൂഷൻ അനുമതി നൽകാൻ സർക്കാർ നിർബന്ധിതരാകുന്ന സാഹചര്യം ഉണ്ടായത്.
പ്രോസിക്യൂഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് വ്യവസായവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ പി മുഹമ്മദ് ഹനീഷിനെതിരേ കോടതിയലക്ഷ്യ നടപടിയിലേക്ക് കടന്നിരുന്നു. ഹൈക്കോടതിയിൽ നേരിട്ടെത്തി തിങ്കളാഴ്ച വിശദീകരണം നൽകാനാണ് മുഹമ്മദ് ഹനീഷനോട് നിർദ്ദേശിച്ചിരിക്കുന്നത്. കോടതി മൂന്നുതവണ നിർദേശിച്ചിട്ടും പ്രോസിക്യൂഷൻ അനുമതിനൽകാത്തതിനെ തുടർന്നാണ മുഹമ്മദ് ഹനീഷിനെതിരേ കോടതിയലക്ഷ്യ നടപടിക്ക് കോടതി നടപടി സ്വീകരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് ; ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. സാധാരണയേക്കാൾ മൂന്നു...

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...