ആലുവയിൽ ടെസ്റ്റ് ഡ്രൈവിനെടുത്ത ബൈക്കുമായി യുവാവ് കടന്നു ; തിരച്ചിൽ

For full experience, Download our mobile application:
Get it on Google Play

ആലുവ :  ബൈക്ക് വാങ്ങാനെന്ന വ്യാജേനയെത്തിയ യുവാവ് സെക്കന്റ് സെയിൽ ഷോറൂമിൽ നിന്ന് ഒന്നരലക്ഷത്തിലേറെ വിലമതിക്കുന്ന ബൈക്കുമായി കടന്നുകളഞ്ഞു. ആലുവ അസീസി കവലയിലെ ‘ഫോർ വീൽ ഡ്രൈവ്’ എന്ന സ്ഥാപനത്തിലായിരുന്നു മോഷണം. ടെസ്റ്റ് റൈഡിനായെടുത്ത ബൈക്കുമായി വേ​ഗത്തിൽ കടന്നുകളയുകയായിരുന്നു. സ്ഥാപനത്തിലെ ജീവനക്കാരെല്ലാം ഉച്ചഭക്ഷണം കഴിക്കുന്ന തിരക്കിലായ സമയത്താണ് ആലുവ അസീസി കവലയിലെ ഫോർ വീൽ ഡ്രൈവ് എന്ന സ്ഥാനത്തിലേക്ക് ഒരു ചെറുപ്പക്കാരൻ നടന്നുവന്നത്. ഏകദേശം 30 വയസിൽ താഴെ പ്രായം വരുന്ന യുവാവ് പാന്റും ചെക്ക് കളർ ഷർട്ടുമായിരുന്നു ധരിച്ചിരുന്നത്. ബൈക്ക് വാങ്ങാനെത്തിയെതെന്ന് പറഞ്ഞതോടെ സ്ഥാപനത്തിന്റെ പാർട്ട്ണറായിരുന്ന ഫൈസൽ യുവാവിനെ ബൈക്കുകൾ കാണിച്ചു.

പല ബൈക്കുകൾ പരിശോധിച്ച ശേഷം ടെസ്റ്റ് റൈഡിനെന്ന പേരിൽ ഒന്നര ലക്ഷത്തിലേറെ വിലയിട്ടിരുന്ന ബജാജിന്റെ ഡോമിനോർ ബൈക്കിലേക്ക് യുവാവ് കയറി, കെ എൽ 35 കെ. 8354 എന്ന ബൈക്കുമായി പാര്‍ക്കിംഗ് ഏരിയയില്‍ ടെസ്റ്റ് ‍റൈ‍ഡ് തുടങ്ങി. ഷോ റൂം ജീവനക്കാര്‍ നോക്കി നില്‍ക്കെ നേരെ പുറത്തേക്ക് വേഗത്തില്‍ ഓടിച്ച് പോയി. അരമണിക്കൂര്‍ പിന്നിട്ടിട്ടും തിരിച്ച് വരാതിരുന്നതോടെ ബൈക്ക് നമ്പര്‍ സഹിതം ആലുവ പോലീസിന് പരാതി നല്‍കി കാത്തിരിക്കുകയാണ് ഷോ റൂം ഉടമകള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....