വാട്സ്‌ആപ്പ് യൂസർനെയിം ഫീച്ചർ ഉടൻ നടപ്പാക്കരുതെന്ന് കേന്ദ്രം; മെറ്റയുമായി കൂടിയാലോചനകൾ പൂർത്തിയാകുന്നതുവരെ തടഞ്ഞു.

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഫോൺ നമ്പർ വെളിപ്പെടുത്താതെ തന്നെ മറ്റുള്ളവരുമായി ബന്ധപ്പെടാൻ സഹായിക്കുന്ന വാട്സ്ആപ്പിന്റെ യൂസർനെയിം ഫീച്ചർ നിർത്തിവെക്കാൻ മെറ്റയോട് കേന്ദ്രസർക്കാർ. ഫീച്ചർ ഇന്ത്യയിൽ നടപ്പിലാക്കുന്നത് തൽക്കാലത്തേക്ക് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് മെറ്റയ്ക്ക് കേന്ദ്രം കത്തയച്ചു. വിഷയത്തിലെ കൂടിയാലോചനകൾ പൂർത്തിയാകുന്നത് വരെ ഫീച്ചർ നടപ്പാക്കരുതെന്നും മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.ഉപയോക്താക്കളുടെ ഫോൺ നമ്പറിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിനാണ് ഈ പുതിയ ഫീച്ചർ കൊണ്ടുവന്നതെന്നാണ് മെറ്റ നേരത്തെ നൽകിയിരുന്ന വിശദീകരണം.

ഇത് പ്രകാരം, യൂസർ നെയിം മാത്രം ഉപയോഗിച്ച് മറ്റുള്ളവരുമായി ഒരാൾക്ക് ചാറ്റ് ചെയ്യാൻ സാധിക്കും. ഇത് സ്വകാര്യത വർധിപ്പിക്കാനും അനാവശ്യമായ ഇടപെടലുകൾ കുറക്കാനും സഹായിക്കുമെന്നുമാണ് കമ്പനി വിലയിരുത്തിയത്. എന്നാൽ, ഇതിനാണ് കേന്ദ്രം താൽക്കാലിക വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഫീച്ചറിനെ കുറിച്ച് വിശദമായ വിവരങ്ങൾ മൂന്ന് ദിവസത്തിനകം നൽകണമെന്നും കൂടിയാലോചനകൾ നടത്താതെ ഫീച്ചർ നടപ്പാക്കരുതെന്നും കേന്ദ്രം മെറ്റയ്ക്ക് അയച്ച സന്ദേശത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...