പട്ടി ഉടമയെ തല്ലിയ പൂച്ച ഉടമയ്ക്ക് 8 ലക്ഷം രൂപയുടെ പിഴ

For full experience, Download our mobile application:
Get it on Google Play

ദുബായ് : ദുബായിൽ യുവാവിനെ മർദിച്ച് വളർത്ത് പട്ടിയെ ഭയപ്പെടുത്തിയ കേസിൽ ഈജിപ്ഷ്യൻ പൗരന് പിഴ ചുമത്തി കോടതി. 40,000 ദിർഹം (850708.61 രൂപ) പിഴയാണ് ദുബായ് കോടതി ചുമത്തിയത്. സെപ്തംബർ ഏഴിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടിൽ നിന്ന് പുറത്തേക്ക് ഓടിയ വളർത്ത് പൂച്ചയെ പിടിക്കാനായി പിന്നാലെ പായുകയായിരുന്നു 32 കാരനായ ഈജിപ്ഷ്യൻ പൗരൻ. ഈ സമയത്ത് വളർത്ത് പട്ടിയുമായി നടക്കാനിറങ്ങിയതായിരുന്നു പത്തൊമ്പതുകാരൻ.

ഈജിപ്ഷ്യൻ പൗരനെ കണ്ടതോടെ കുട്ടി നായയുടെ ചെവിയിൽ പറഞ്ഞു പൂച്ചയ്ക്ക് അയാളെ പേടിയാണെന്നും അതുകൊണ്ടാണ് ഓടിയതെന്നും. ഇത് കേട്ട് പ്രകോപിതനായ വ്യക്തി പത്തൊമ്പതുകാരനെ കയ്യേറ്റം ചെയ്യുകയായിരുന്നു. ഇത് കണ്ട് പരിഭ്രാന്തനായ പട്ടി ചങ്ങലപൊട്ടിച്ച് ഓടിപ്പോയി. അലഞ്ഞ് തിരിഞ്ഞ് അവശനായ നായ തൊട്ടടുത്ത ദിവസമാണ് തിരികെയെത്തുന്നത്. ഈ കേസിലാണ് നിലവിൽ പട്ടിയുടെ ഉടമയ്ക്ക് അനുകൂലമായി വിധി വന്നിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...

കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു യു.കെയിലെ ടൗൺ കൗൺസിലര്‍

0
​യു.കെ : യു.കെയിലെ ടൗൺ കൗൺസിലര്‍ പദവിയിലേക്ക് പത്തനംതിട്ട സ്വദേശിയെ തെരഞ്ഞടുത്തു....

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത്...

നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയിൽപെട്ടു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
വെഞ്ഞാറമൂട് : പനവൂർ -ചുള്ളാളം മുസ്ലിം പള്ളിക്ക് സമീപത്ത് ടിപ്പറും ബൈക്കും...