സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാംദിനവും കോവിഡ് ബാധിതരുടെ എണ്ണം 3000 പിന്നിട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാംദിനവും കോവിഡ് ബാധിതരുടെ എണ്ണം 3000 പിന്നിട്ടു. ഇന്ന് 3419 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇന്നലെ 3488 പേര്‍ക്കായിരുന്നു രോഗബാധ. ഇന്ന് ഏഴ് മരണവും സ്ഥിരീകരിച്ചു. എറണാകുളത്താണ് ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ -1072. ജില്ലകളിലെ ഇന്നത്തെ കോവിഡ് കണക്ക് തിരുവനന്തപുരം: 604

കൊല്ലം: 199
പത്തനംതിട്ട: 215
ഇടുക്കി: 67
കോട്ടയം: 381
ആലപ്പുഴ: 173
എറണാകുളം: 1072
തൃശ്ശൂര്‍: 166
പാലക്കാട്: 68
മലപ്പുറം: 75
കോഴിക്കോട്: 296
വയനാട്: 36
കണ്ണൂര്‍: 43
കാസര്‍കോട്: 24
കഴിഞ്ഞ ഒരാഴ്ചയായി രണ്ടായിരത്തിന് മുകളിലായിരുന്നു പ്രതിദിന രോഗബാധ. എണ്ണം വര്‍ധിച്ചതോടെ രോഗം ബാധിച്ച്‌ ചികിത്സയിലുള്ളവരുടെ എണ്ണം 18,435 ആയിരിക്കുകയാണ്. രാജ്യത്താകെയും കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. 8,822 പേര്‍ക്കാണ് ഇന്ന് രാവിലത്തെ കണക്ക് പ്രകാരം 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത്. 15 പേര്‍ കോവിഡ് ബാധിച്ച്‌ മരിക്കുകയും ചെയ്തു. നിലവില്‍ 53,637 പേരാണ് കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളത്. 98.67 ശതമാനമാണ് രാജ്യത്തെ രോഗമുക്തിനിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,718 പേരാണ് കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതി ; സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

0
ന്യൂഡല്‍ഹി: വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപി...

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...