Wednesday, May 15, 2024 11:41 am

പിണറായിക്ക് കുരുക്ക് മുറുകുന്നു ; സ്വപ്‌നയുടെ സത്യവാങ്മൂലം പുറത്ത് വന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പിണറായിക്ക് കുരുക്ക് മുറുകുന്നു. സ്വപ്‌നയുടെ സത്യവാങ്മൂലം പുറത്ത് വന്നു. മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും സ്വര്‍ണക്കടത്തുമായി ബന്ധിപ്പിക്കുന്ന കൂടുതല്‍ ആരോപണങ്ങളുടെ വിവരങ്ങള്‍ പുറത്ത്. രഹസ്യമൊഴിക്കു മുന്‍പ് തന്നെ കോടതിയില്‍ സ്വപ്‌ന സുരേഷ് നല്‍കിയ സത്യവാങ്മൂലത്തിലാണ് പിണറായിയും മകളും നടത്തിയ അനധികൃത ഇടപെടലുകളുടെ വിവരങ്ങള്‍ ഉള്ളത്. പിണറായിയുടെ മകള്‍ വീണ തന്റെ ഐടി കമ്പനിയും ബിസിനസും ഷാര്‍ജയിലേക്ക് വ്യാപിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നു. ഇതിനായി പിണറായി വിജയന്‍ ഷാര്‍ജ ഭരണാധികാരിയുടെ സഹായം തേടിയിരുന്നു. ഷാര്‍ജ ഐടി മന്ത്രിയുമായും ചര്‍ച്ചകള്‍ നടന്നു. ക്ലിഫ്ഹൗസിലെ അടച്ചിട്ട മുറിയിലായിരുന്നു ചര്‍ച്ച.

ശിവശങ്കറും നളിനി നെറ്റോയും ചര്‍ച്ചയില്‍ പങ്കെടുത്തു. തന്നെ പുറത്തു നിര്‍ത്തിയായിരുന്നു ചര്‍ച്ച. മകളും ഭാര്യയും പിണറായിക്ക് ഒപ്പമുണ്ടായിരുന്നു. എന്നാല്‍, രാജകുടുംബത്തിന് താത്പര്യമില്ലാത്തതിനാല്‍ ഷാര്‍ജിയിലേക്ക് വീണയുടെ ഐടി കമ്പനി വ്യാപിപ്പിക്കാന്‍ സാധിച്ചില്ല. ഇക്കാര്യങ്ങള്‍ കസ്റ്റംസിനെ അറിയിച്ചെങ്കിലും കാര്യമായ അന്വേഷണം നടന്നില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ബിരിയാണി ചെമ്പില്‍ സ്വര്‍ണം കടത്തിയെന്ന ആരോപണവും ഇതില്‍ പറയുന്നുണ്ട്. വലിയ പാത്രങ്ങളിലായിരുന്നു ലോഹ കഷ്ണങ്ങള്‍ ക്ലിഫ്ഹൗസില്‍ എത്തിച്ചത്. കാറില്‍ കൊണ്ടുപോകാന്‍ സാധിക്കാത്തതിനാല്‍ കോണ്‍സുലേറ്റിന്റെ വലിയ വാഹനത്തിലാണ് പ്രത്യേക പേപ്പറില്‍ സീല്‍ ചെയ്ത് ബിരിയാണി ചെമ്പുകള്‍ എത്തിച്ചതെന്നും സ്വപ്‌ന പറയുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ന്യൂസ് ക്ലിക്ക് കേസ് : പ്രബീര്‍ പുരകായസ്‌തയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് കോടതി ; ഡല്‍ഹി...

0
ന്യൂ ഡല്‍ഹി : ന്യൂസ് ക്ലിക്ക് കേസിൽ ഡല്‍ഹി പോലീസിന് കനത്ത...

കൊടുംച്ചൂടിൽ നെല്ല്​ നശിച്ചു ; പിന്നാലെ കൊയ്ത്ത്​ പാതിവഴിയിൽ ഉപേക്ഷിച്ച്​ കർഷകർ, ആശങ്ക

0
കോ​ട്ട​യം: അ​നി​യ​ന്ത്രി​ത​മാ​യ ചൂ​ടി​ൽ നെ​ൽ​ക്ക​തി​രു​ക​ൾ പ​തി​രാ​യി. കോ​ട്ട​യം, നാ​ട്ട​കം കൃ​ഷി​ഭ​വ​നു​ക​ൾ​ക്ക്​ കീ​ഴി​ലെ​യും...

വിദ്വേഷ പ്രചാരണങ്ങളുടെ വിഷമേൽക്കാതെ മമ്മൂട്ടിയെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണ് ; അതിന് രാഷ്ട്രീയ നിറം വേണ്ട...

0
തിരുവനന്തപുരം : വിദ്വേഷ പ്രചാരണത്തിനും സൈബർ ആക്രമണത്തിനും ഇരയായ നടൻ മമ്മൂട്ടിക്ക്...

സൽമാൻ ഖാന്റെ വീടിന് നേരെ നടന്ന വെടിവെപ്പ് ; ഗുണ്ടാനേതാവ് രോഹിത് ഗോദാരെയ്‌ക്കും പങ്ക്...

0
മും​ബൈ: സൽമാൻ ഖാന്റെ വസതിക്ക് നേരെയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് ഗുണ്ടാനേതാവ് രോഹിത്...