പിടിവിട്ട് പോത്തിറച്ചി വില ; ഇടപെടുമെന്ന് പഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

കടുത്തുരുത്തി: ഈസ്റ്റര്‍, വിഷു ആഘോഷകാലത്തു പിടിവിട്ട വിലയുമായി വീണ്ടും പോത്തിറച്ചി. കടുത്തുരുത്തി മേഖലയിലാണ് ചില കടകളില്‍ കൂടിയ വിലയ്ക്കു പോത്തിറച്ചി വില്‍ക്കുന്നത്. ഒരു കിലോ പോത്തിറച്ചിയുടെ വില 400 രൂപയിലേക്കു വരെ കുതിച്ചതോടെ നാട്ടുകാരില്‍ ചിലര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. ഇതോടെ ജനപ്രതിനിധികളും വിഷയത്തില്‍ ഇടപെട്ടു. കടുത്തുരുത്തി പഞ്ചായത്തംഗം നോബി മുണ്ടയ്ക്കന്‍ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നിര്‍ദേശപ്രകാരം വില കുറയ്ക്കാനുള്ള നിര്‍ദേശം കച്ചവടക്കാര്‍ക്കു മുന്നില്‍ വെച്ചെങ്കിലും നടപ്പായില്ല. ഇതോടെ വിഷയം അടുത്ത പഞ്ചായത്ത് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുമെന്ന നിലപാടിലാണ് പഞ്ചായത്ത് അധികൃതര്‍.

പോത്തിറിച്ചിയുടെ വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു പെരുവ സ്വദേശി റിട്ടയേഡ് അധ്യാപകന്‍ കളരിക്കല്‍ കെ.വി. ജോര്‍ജ് കഴിഞ്ഞ വര്‍ഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനു പരാതി നല്‍കിയിരുന്നു. പരാതിക്കാരന്‍ പിന്നീട് മരിച്ചു. ഈ പരാതിയും ഇതോടൊപ്പം ജില്ലാ പഞ്ചായത്തിന്‍റെ ശുപാര്‍ശയും ഉള്‍പ്പെടെ മുഖ്യമന്ത്രി, തദ്ദേശമന്ത്രി, മൃഗസംരക്ഷണ മന്ത്രി എന്നിവര്‍ക്കു കൈമാറിയിരുന്നതായി അന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന നിര്‍മലാ ജിമ്മി പറഞ്ഞിരുന്നു. മാഞ്ഞൂര്‍ പഞ്ചായത്ത് ജില്ലയില്‍ ആദ്യമായി കശാപ്പ് നടത്തുന്നവരുടെ യോഗം വിളിച്ചു പോത്തിറച്ചിയുടെ വില 340 ആക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. നിലവില്‍ ആന്ധ്ര, ഒഡീഷ, തമിഴ്നാട്, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍നിന്നാണ് കശാപ്പിനായി ഉരുക്കളെ എത്തിക്കുന്നത്.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...

തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍; ആര്‍. സുഗതന് അനുകൂലമായി കത്ത് നല്‍കിയതിലാണ് നടപടി

0
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അനുകൂലമായി കത്ത് നല്‍കിയ തദ്ദേശ...

ഹരിതകര്‍മ സേന അംഗം ജീവനൊടുക്കാന്‍ ശ്രമിച്ചു; വാർഡ് കൗണ്‍സിലര്‍ക്കെതിരെ ഗുരുതര ആരോപണം

0
കൊച്ചി: തൃക്കാക്കര നഗരസഭയിലെ ഹരിതകര്‍മ സേന അംഗം ജീവനൊടുക്കാന്‍ ശ്രമിച്ചു. ജൈവമാലിന്യ...