കഴിഞ്ഞ നാല് വര്‍ഷമായി ജനങ്ങള്‍ ദുര്‍ഭരണം അനുഭവിക്കുന്നു ; കര്‍ണാടക സര്‍ക്കാരിനെതിരെ ശശി തരൂര്‍

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: കര്‍ണാടകയിലെ ജനങ്ങള്‍ 40 ശതമാനം കമ്മീഷനില്‍ മടുത്തുവെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ 100 ശതമാനം പ്രതിബദ്ധത ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. കഴിഞ്ഞ നാല് വര്‍ഷമായി സംസ്ഥാനത്തെ ജനങ്ങള്‍ ദുര്‍ഭരണം അനുഭവിക്കുകയാണ്. ജനങ്ങള്‍ കോണ്‍ഗ്രസിനെ ബദലായി നോക്കികാണുകയാണെന്നും ശശി തരൂര്‍ പറഞ്ഞു.

ബെംഗളൂരുവിലും മുഴുവന്‍ കര്‍ണാടക സംസ്ഥാനത്തും ഭരണത്തിലെ ഗുരുതരമായ പോരായ്മകള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരു നഗരത്തിന് വലിയ സാധ്യതകളുണ്ടെന്ന് നഗരവാസികള്‍ തിരിച്ചറിഞ്ഞു തുടങ്ങി. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ഈ നഗരം ഐടി നിക്ഷേപത്തിന് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കഴിഞ്ഞ 3-4 വര്‍ഷമായി നിക്ഷേപം കുറയുന്നത് ഖേദകരമാണെന്നും ശശി തരൂര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...