അരിക്കൊമ്പനെ പിടികൂടണം ; ഇടുക്കിയില്‍ പന്തം കൊളുത്തി പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: ഇടുക്കിയിലെ അരിക്കൊമ്പന്‍ എന്ന കാട്ടാനയെ പിടികൂടാനുള്ള ‘ഓപ്പറേഷന്‍ അരിക്കൊമ്പന്‍’ ദൗത്യം നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ് വന്നതിന് പിന്നാലെ പ്രതിഷേധവുമായി പ്രദേശവാസികള്‍. അരിക്കൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പന്തം കൊളുത്തി പ്രതിഷേധവുമായാണ് പ്രദേശവാസികള്‍ രംഗത്തെത്തിയത്. ജനകീയ സമിതിയുടെ നേതൃത്വത്തില്‍ വൈകീട്ട് ശാന്തന്‍പാറയിലും സൂര്യനെല്ലിയിലും നാട്ടുകര്‍ പ്രതിഷേധിച്ചു. ആനയെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് നാട്ടുകാര്‍ ശക്തമായി ആവശ്യപ്പെട്ടു.

ഞായറാഴ്ച അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാനുള്ള വനം വകുപ്പിന്റെ ദൗത്യം ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്ന് മാറ്റിവച്ചിരുന്നു. മൃഗ സംരക്ഷണ സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. ആനയെ പിടികൂടുകയെന്നത് അവസാന നടപടിയെന്ന് നിരീക്ഷിച്ച ഹൈക്കോടതി, ബദല്‍ മാര്‍ഗങ്ങള്‍ പരിശോധിക്കണമെന്നും നിര്‍ദ്ദേശിച്ചു. കോളര്‍ ഘടിപ്പിക്കുക, ആനയെ ട്രാക്ക് ചെയ്യുക തുടങ്ങി മാര്‍ഗങ്ങളുണ്ട്. ഇതൊന്നും ചെയ്യാതെ നടപടികള്‍ പൂര്‍ത്തിയാക്കും മുമ്പ് ആനയെ പിടികൂടുകയെന്നതിലേക്ക് എങ്ങനെയാണ് കടന്നതെന്നും കോടതി ആരാഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി ചർച്ച നടത്തി കേന്ദ്ര സർക്കാർ

0
ഡൽഹി: ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി...

പ്രകൃതിക്ഷോഭത്തിൽ തകർന്ന് നേപ്പാൾ ; ആയിരക്കണക്കിന് സൈനികരുടെ സഹായത്തോടെ വ്യാപക രക്ഷാപ്രവർത്തനം

0
കാഠ്മണ്ഡു: നേപ്പാള്‍ പ്രളയബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ഏകദേശം 2,000 സൈനികരെ...

സണ്ണി കപിക്കാടിനെതിരെ കേസെടുക്കണമെന്നാവശ്യം : തിരുവാഭരണ പാത സംരക്ഷണ സമിതി എസ്.പിക്ക് പരാതി നൽകി

0
റാന്നി : ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിച്ച് സംസാരിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും...

ചാരായം വില്പന അന്വേഷിക്കാന്‍ എത്തിയ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം : ...

0
അടൂര്‍ : ചാരായം വില്പന നടത്തുന്നുവെന്ന് എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ  അടിസ്ഥാനത്തില്‍...