ജറുസലേം: പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കുന്ന രാജ്യങ്ങൾക്കെതിരേ ഏകപക്ഷീയമായ നടപടിയുണ്ടാകുമെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രി ഗിദയോൻ സാറിന്റെ മുന്നറിയിപ്പ്. പലസ്തീനെ ഔദ്യോഗികമായി അംഗീകരിക്കുമെന്ന് ചില രാജ്യങ്ങൾ പറഞ്ഞ സാഹചര്യത്തിലാണിത്. ജറുസലേമിൽ ജർമൻ വിദേശകാര്യമന്ത്രി ജൊഹാൻ വദേഫുലുമായിച്ചേർന്ന്...