പത്തനംതിട്ട : കൊറോണ വൈറസ് ബാധ പത്തനംതിട്ടയിലും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മാർച്ച് 13 മുതൽ 16 വരെ പത്തനംതിട്ട മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടത്താനിരുന്ന പത്തനംതിട്ട കാത്തലിക് കൺവൻഷൻ മാറ്റിവെച്ചതായി കത്തോലിക്കാ അരമനയില്‍നിന്നും അറിയിച്ചു.
ഈ അടിയന്തിര സാഹചര്യത്തിൽ വലിയ കൂട്ടായ്മകൾ ഒഴിവാക്കാൻ സഭാംഗങ്ങൾ ശ്രദ്ധിക്കണമെന്നും ലോകം മുഴുവൻ രോഗഭീതിയിലായിരിക്കുന്ന അവസരത്തിൽ രോഗബാധയിൽ ക്ലേശിക്കുന്ന അനേകർക്ക് വേണ്ടി നോമ്പിന്റെ ഈ ദിനങ്ങളിൽ പ്രത്യേകം പ്രാർത്ഥിക്കണമെന്നും രൂപതാധ്യക്ഷൻ സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു.