നഴ്‌സിങ് വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം കാണിച്ച വൈദികനെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

നാഗര്‍കോവില്‍: തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം കാണിച്ച വൈദികനെതിരെ കേസ്. ദേവാലയത്തില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയ നഴ്‌സിങ് വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം കാണിച്ച ബെനഡിക്ട് ആന്റോ(29)ക്കെതിരെയാണ് നടപടി. അഴകിയമണ്ഡപത്തിന് സമീപം പ്ലാങ്കാലയിലെ സിറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലെ ലിറ്റില്‍ ഫ്‌ലവര്‍ ഫൊറാന പള്ളി ഇടവകവികാരിയായ ഇയാള്‍ കൊല്ലങ്കോട് ഫാത്തിമ നഗര്‍ സ്വദേശിയാണ്. പേച്ചിപ്പാറയില്‍ വൈദികനായിരുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം.

പായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും വിവാഹിതരായ സ്ത്രീകളെയും ഇയാള്‍ കെണിയിലാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇയാള്‍ക്കെതിരെ സൈബര്‍ ക്രൈം പൊലീസ് അഞ്ച് വകുപ്പുകള്‍ ചുമത്തി കേസെടുത്തു. പ്രതി ഒളിവില്‍ പോയതായി പൊലീസ് പറഞ്ഞു. അന്വേഷണത്തിനായി പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തി. പ്രതി ഇവിടെ പ്രാര്‍ഥനക്കെത്തിയ തന്നെ പീഡിപ്പിച്ചതായി നഴ്‌സിങ് വിദ്യാര്‍ഥിനി നാഗര്‍കോവില്‍ എസ്.പി ഓഫിസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിക്കെതിരെ സമാനരീതിയില്‍ വേറെയും പരാതികള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. അടുത്തിടെ വൈദികനും ഏതാനും സ്ത്രീകളും ഒന്നിച്ചിരിക്കുന്ന അശ്ലീല ഫോട്ടോകളും വീഡിയോയും വാട്‌സാപ്പ് ചാറ്റുകളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ നേത്രുത്വത്തില്‍ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നടത്തി

0
റാന്നി : റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും...

നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശികളായ യുവാക്കൾക്ക് ദാരുണാന്ത്യം

0
എറണാകുളം: നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശികളായ യുവാക്കൾക്ക് ദാരുണാന്ത്യം. പത്തനംതിട്ട വെട്ടിപ്പുറം...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ എ സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിന് പിന്നാലെ ഇഡി...

റാന്നിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും 100 ശതമാനം...

0
റാന്നി: നിയോജക മണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം...