പരിശുദ്ധ കാതോലിക്കാ ബാവായുടെ ആരോഗ്യനില ആശങ്കാജനകം ; എല്ലാവരും പ്രാര്‍ഥിക്കുക – ഫാ.ഡോ. ജോൺസ് എബ്രഹാം കോനാട്ട്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പരുമല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ ആരോഗ്യനില ആശങ്കാജനകമായി തുടരുന്നു. വെന്റിലേറ്ററില്‍ തുടരുകയാണ് ഇപ്പോള്‍. ഡോക്ടര്‍മാരുടെ സംഘം എല്ലാ പരിചരണങ്ങളും നല്‍കിക്കൊണ്ടിരിക്കുകയാണ്. എല്ലാവരും പരിശുദ്ധ ബാവാ തിരുമേനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും സഭാ പി.അർ.ഒ  ഫാ.ഡോ. ജോൺസ് എബ്രഹാം കോനാട്ട് അറിയിച്ചു.

ഓക്ടോബര്‍ 14-ാം തിയതി പരുമലയില്‍ വെച്ച് കൂടുവാന്‍ നിശ്ചയിച്ച് കല്‍പ്പന നല്‍കിയിരിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ കൃത്യ സമയത്ത് നടക്കുന്നതിനു വേണ്ട എല്ലാ ക്രമീകരണങ്ങളും മുന്‍ കൂട്ടി പരിശുദ്ധ ബാവാ തിരുമേനി ചെയ്തിട്ടുണ്ട്. തന്റെ അനാരോഗ്യം മൂലം അസോസിയേഷന്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കുവാന്‍ പറ്റാതെ വരുന്ന സാഹചര്യത്തില്‍ സഭയുടെ ഭരണഘടന പ്രകാരം സീനിയര്‍ മെത്രാപ്പോലീത്ത അഭി. കുര്യാക്കോസ് മാര്‍ ക്ലീമീസ് മെത്രാപ്പോലീത്തായെ അസോസിയേഷന്‍ നടത്തിപ്പിന്റെ എല്ലാ കാര്യങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നതിനും അധ്യക്ഷത വഹിക്കുന്നതിനും ജൂലൈ 3-ാം തീയതി നല്‍കിയ കല്‍പ്പനയില്‍ കൂടെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആ കല്‍പ്പന സ്വീകരിച്ച അഭി. കുര്യാക്കോസ് മാര്‍ ക്ലീമീസ് മെത്രാപ്പോലീത്ത പരിശുദ്ധ ബാവ തിരുമേനിയുടെ ആജ്ഞ പ്രകാരം എല്ലാ കാര്യങ്ങളും നടത്തുന്നതിനുളള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഫാ.ഡോ. ജോൺസ് എബ്രഹാം കോനാട്ട് അറിയിച്ചു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...