പള്ളിക്കലില്‍ കറവ പശു പേവിഷ ബാധയെ തുടര്‍ന്ന് ചത്തു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: പള്ളിക്കലില്‍ കറവ പശു പേവിഷ ബാധയെ തുടര്‍ന്ന് ചത്തു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ പുത്തൂര്‍ പള്ളിക്കല്‍ താമസക്കാരനായ നെച്ചിത്തടത്തില്‍ അബ്‌ദുളളയുടെ കറവ പശുവിനാണ് പേവിഷബാധ സ്‌ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ചത്ത പശുവിനെ ജെസിബി ഉപയോഗിച്ച്‌ വീട്ടുവളപ്പില്‍ കുഴികുത്തി സംസ്‌കരിച്ചു. എന്നാല്‍ പശുവിന് പേവിഷബാധയേറ്റത് എവിടെ നിന്നെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്നത് ആശങ്കയുണര്‍ത്തുന്നു. രണ്ടാഴ്‌ച മുമ്പാണ് വീട്ടുകാര്‍ ഈ പശുവിനെ വാങ്ങിയത്.

ഞായറാഴ്‌ച രാത്രി മുതല്‍ പശു അസാധാരണ ശബ്‌ദം പുറപ്പെടുവിക്കുകയും വായില്‍ നിന്ന് നുരയും പതയും വന്നുതുടങ്ങുകയും ചെയ്‌തതോടെയാണ് വീട്ടുകാര്‍ ശ്രദ്ധിക്കുന്നത്. തിങ്കളാഴ്‌ച രാവിലെ പള്ളിക്കല്‍ മൃഗാശുപത്രിയിലെ ഡോക്‌ടറെ വിവരമറിക്കുകയും പരിശോധനയില്‍ പേവിഷ ബാധയേറ്റതായി സ്‌ഥിരീകരിക്കുകയും ആയിരുന്നു.

പരിസരപ്രദേശത്തെ പത്തോളം വീടുകളിലേക്ക് പശുവിന്റെ പാല്‍ നല്‍കി വന്നിരുന്നു. ഇവരും ആശങ്കയിലാണ്. എന്നാല്‍ തിളപ്പിച്ച ശേഷം കുടിക്കുന്ന പാലിലൂടെ രോഗം ഒരു കാരണവശാലും പകരില്ലെന്നതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു. പാല് തിളപ്പിക്കാതെ കുടിച്ചവര്‍ മുന്‍കരുതല്‍ എന്നരീതിയില്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത് നന്നായിരിക്കുന്നുമെന്നും അധികൃതര്‍ വ്യക്‌തമാക്കി. പശുവിന്റെ കുട്ടിക്ക് നിലവില്‍ രോഗലക്ഷണമൊന്നും ഇല്ലെങ്കിലും പേവിഷബാധക്കുളള പ്രതിരോധ മരുന്ന് നല്‍കി തുടങ്ങുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...