ജനറല്‍ ആശുപത്രിയിലുണ്ടായിരുന്ന പൂച്ചകളും കൊവിഡ് നീരീക്ഷണത്തില്‍

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ് : പൂച്ചകളും കൊവിഡ് നീരീക്ഷണത്തില്‍. കാസര്‍ഗോഡ് ജില്ലയിലാണ് സംഭവം. ജനറല്‍ ആശുപത്രിയിലുണ്ടായിരുന്ന 2 കണ്ടന്‍ പൂച്ചയും, ഒരമ്മയും രണ്ട് കുഞ്ഞുങ്ങളുമാണ് നിരീക്ഷണത്തിലുള്ളത്. നഗരസഭ, മൃഗ സംരക്ഷണ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പൂച്ചകളെ പിടികൂടിയത്.  ആശുപത്രിയിലെ കൊവിഡ് രോഗികളെ പാര്‍പ്പിച്ച കെട്ടിടത്തില്‍ പരാക്രമം നടത്തുന്ന പൂച്ചകളുടെ ദൃശ്യങ്ങള്‍ ഒരു രോഗി തന്റെ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. നിരീക്ഷണത്തിലുള്ള രോഗികളുടെ പരാതിയെ തുടര്‍ന്ന് കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെ പൂച്ചകളെ മൃഗസംരക്ഷണ വകുപ്പ് പിടികൂടി നിരീക്ഷണത്തിലാക്കുകയായിരുന്നു.

വെറ്റിനറി സര്‍ജന്മാരായ ഡോ. ഫാബിന്‍ പൈലി, ഡോ. അശ്വിന്‍ എന്നിവര്‍ അടങ്ങിയ സംഘം പൂച്ചകളെ പരിശോധിച്ചു. കൊവിഡ് പ്രതിരോധ വസ്ത്രം ഉള്‍പ്പെടെ ധരിച്ചാണ് ഇവര്‍ പൂച്ചകളെ പരിശോധിച്ചത്. നിലവില്‍ മൃഗ സംരക്ഷണ വകുപ്പിന്റെ എംബസി കേന്ദ്രത്തിലാണ് പൂച്ചകളുള്ളത്. ഇവിടെ ബംഗാള്‍ സ്വദേശികളായ പട്ടിപിടുത്തക്കാരാണ് പൂച്ചകളെ നോക്കുന്നത്. പാലും ഭക്ഷണവും പൂച്ചകള്‍ക്ക് നല്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...