Wednesday, June 26, 2024 5:27 pm

ബോട്‌സ്വാനയില്‍ നൂറ് കണക്കിന് ആനകള്‍ ദൂരൂഹ സാഹചര്യത്തില്‍ ചരിഞ്ഞ സംഭവo : കൊലയാളിയെ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ഗാബറോണ്‍ : ആഫ്രിക്കന്‍ രാജ്യമായ ബോട്‌സ്വാനയില്‍ നൂറ് കണക്കിന് ആനകള്‍ ദൂരൂഹ സാഹചര്യത്തില്‍ ചരിഞ്ഞ സംഭവത്തിന്റെ ചുരുള്‍ അഴിയുന്നു. വേട്ടയാടല്‍ മൂലമല്ല ആനകള്‍ ചരിഞ്ഞതെന്ന് ആദ്യം തന്നെ കണ്ടെത്തിയിരുന്നു. എന്നാലിപ്പോള്‍ ഇതിന്റെകാരണം കണ്ടെത്തിയിരിക്കുകയാണ്. ജലത്തില്‍ കാണപ്പെടുന്ന സൂക്ഷ്മ ബാക്ടീരിയകളാണ് ആനകളുടെ മരണത്തിനിടെയാക്കിയതെന്നാണ് പുറത്തുവന്നിരിക്കുന്നത്. ആഫ്രിക്കയില്‍ ആകെ ആനകളുടെ മൂന്നില്‍ ഒന്നും കാണപ്പെടുന്നത് ബോട്‌സ്വാനയിലാണ്.

കഴിഞ്ഞ മേയ് ജൂണ്‍ മാസത്തിനിടെയാണ് ബോട്‌സ്വാനയിലെ ഒകാവാന്‍ഗോ ഡെല്‍റ്റാ പ്രദേശത്ത് ആനകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 330 ആനകളാണ് ചരിഞ്ഞത്.സയനോബാക്ടീരിയകളില്‍ നിന്നുള്ള വിഷാംശമാണ് ആനകളുടെ ദുരൂഹ മരണങ്ങള്‍ക്ക് പിന്നിലെന്നാണ് ഇപ്പോള്‍ അധികൃതര്‍ പുറത്തു വിട്ടിരിക്കുന്നത്. ജലാശയങ്ങളില്‍ കാണപ്പെടുന്ന സയനോബാക്ടീരിയകള്‍ ചിലപ്പോള്‍ വലിയ ബ്ലൂ – ഗ്രീന്‍ ആല്‍ഗകളായും രൂപപ്പെടാറുണ്ട്.

സൗത്ത് ആഫ്രിക്ക, കാനഡ, സിംബാവെ, യു.എസ് എന്നിവിടങ്ങളിലെ ലാബുകളില്‍ നടത്തിയ മാസങ്ങള്‍ നീണ്ട പരിശോധനകള്‍ക്ക് ശേഷമാണ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. ആനകളുടെ മരണകാരണം ജലത്തില്‍ നിന്നുള്ള സയനോബാക്ടീരിയല്‍ ന്യൂറോടോക്സിനുകള്‍ ആണെന്ന് ബോട്സ്വാനയിലെ ഡിപ്പാര്‍ട്ട്മെന്റ് ഒഫ് വൈല്‍ഡ് ലൈഫ് ആന്‍ഡ് നാഷണല്‍ പാര്‍ക്ക്സ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുഖമിടിച്ച്‌ വീണ നിലയിലാണ് ചരിഞ്ഞ ആനകളെയെല്ലാം കണ്ടെത്തിയത്.

അവശനിലയില്‍ കാണപ്പെട്ട ചില ആനകള്‍ വൃത്താകൃതിയില്‍ ചുറ്റി നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആനകളുടെ നാഡീവ്യൂഹങ്ങള്‍ തകരാറിലായതാകാം ഇതിന് കാരണമെന്ന് വിരല്‍ ചൂണ്ടിയിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ആനകളുള്ള രാജ്യമാണ് ബോട്സ്വാന. 130,000 ഓളം ആനകള്‍ ഇവിടെയുണ്ടെന്നാണ് കണക്ക്. ഒകാവാന്‍ഗോ മേഖലയില്‍ മാത്രം ഏകദേശം 15,000 ആനകളുണ്ട്. ബോട്സ്വാനയില്‍ ആനകള്‍ക്ക് നേരെ വന്‍ വേട്ടയാടല്‍ നടന്നിരുന്നു.

എന്നാല്‍ എണ്ണം പെരുകിയതോടെ ആനകളെ കൊന്നുതള്ളാന്‍ ബോട്സ്വാനയിലെ സര്‍ക്കാര്‍ തന്നെ നേരത്തെ ഉത്തരവിട്ടിട്ടുണ്ട്. അതേ സമയം, ആനകളുടെ മരണത്തിന് ഇനിയും ഏറെ ഉത്തരങ്ങള്‍ കണ്ടെത്താനുണ്ട്. ജലാശയത്തിലെ സയനോബാക്ടീരിയകളാണ് മരണകാരണമെങ്കില്‍ എന്തുകൊണ്ടാണ് അത് ആനകളെ മാത്രം ബാധിച്ചു എന്നതാണ് തങ്ങള്‍ക്ക് മുന്നിലെ ഏറ്റവും വലിയ ചോദ്യമെന്ന് അധികൃതര്‍ പറയുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഞാറ്റുവേല ചന്തയുടെയും കർഷക സഭകളുടെയും ഉത്ഘാടനവും നടന്നു

0
കോന്നി : ഞാറ്റുവേല ചന്തയുടെയും കർഷക സഭകളുടെയും പഞ്ചായത്ത് തല ഉദ്ഘാടനം...

ന്യൂനമര്‍ദ്ദപാത്തി : കേരളത്തിൽ 3 ദിവസം അതിതീവ്ര മഴ, കാറ്റിന് 55 കിമീ വരെ...

0
തിരുവനന്തപുരം: മധ്യ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ സ്ഥിതി...

അറ്റകുറ്റപ്പണി ; സംസ്ഥാനത്ത് ട്രെയിൻ സർവ്വീസുകളിൽ മാറ്റം

0
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് പുറപ്പെടുന്ന 4 ട്രെയിൻ സർവ്വീസുകളിൽ മാറ്റമുള്ളതായി റെയിൽവേ...

യാക്കോബായ-ഓർത്തഡോക്സ് പള്ളിത്തർക്കം : വിധി നടപ്പാക്കാത്തത് ഭരണസംവിധാനങ്ങളുടെ പരാജയമെന്ന് ഹൈക്കോടതി

0
കൊച്ചി: യാക്കോബായ - ഓർത്തഡോക്സ് പള്ളിത്തർക്കത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമ‍ശനവുമായി...