കാവേരി വെള്ളം പങ്കുവയ്ക്കൽ തർക്കം ; തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ കന്നട സംഘടനകൾ നിലപാട് കടുപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: കാവേരി വെള്ളം പങ്കുവയ്ക്കൽ തർക്കം പുകയുന്ന സാഹചര്യത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ കന്നട സംഘടനകൾ നിലപാട് കടുപ്പിച്ചു. വെള്ളം വേണ്ടെന്ന് പറയാതെ ബെംഗളൂരുവിലേക്ക് വരാൻ സമ്മതിക്കില്ലെന്നും വിജയ്‍യെ വിമാനത്താവളത്തിൽ തടയുമെന്നും മുന്നറിയിപ്പ് നൽകി. ഓഗസ്റ്റ് 13ന് കന്നഡ സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ബന്ദ്. അതിനിടെ കർണാടക – തമിഴ്നാട് മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച ഉടനില്ല.

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുമായുള്ള കൂടിക്കാഴ്ച ഇപ്പോൾ വേണ്ടെന്ന് തീരുമാനിച്ചു. തിങ്കളാഴ്ച വരേണ്ടതില്ല എന്ന് വിജയ‍്‍യോട് ആവശ്യപ്പെടും. തമിഴ്നാടുമായി ചർച്ചയ്ക്ക് അനുയോജ്യമായ സാഹചര്യമല്ലെന്നും കൂടിക്കാഴ്ച നീട്ടിവയ്ക്കണമെന്നും ഡി കെ ശിവകുമാർ വിജയ്‍യെ അറിയിക്കും. കന്നഡ സംഘടനകൾ നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് തീരുമാനം. കർണാടകത്തിന്‍റെ താത്പര്യം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഡി കെ ശിവകുമാർ പറഞ്ഞു. അടുത്ത നിലപാടെന്തെന്ന് സർവകക്ഷി യോഗത്തിന് ശേഷം പ്രഖ്യാപിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്തയ്ക്ക് തുടക്കമായി

0
റാന്നി : വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്ത 2026 തുടക്കമായി. വെച്ചൂച്ചിറ...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
ഇടുക്കി: പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന്...