ഹൈദരാബാദ്: മുന്‍ എംപി വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ അമ്മാവന്‍ അറസ്റ്റില്‍. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അങ്കിള്‍ വൈ എസ് ഭാസ്‌കര്‍ റെഡ്ഡിയെയാണ് സിബിഐ അറസ്റ്റു ചെയ്തത്. 2019 മാര്‍ച്ച് 15 നാണ് വിവേകാനന്ദ റെഡ്ഡിയെ പുലിവെന്‍ഡുലയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
അന്തരിച്ച ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ സഹോദരനാണ് ഇദ്ദേഹം. കൊല്ലപ്പെട്ട വിവേകാനന്ദ റെഡ്ഡി മുന്‍ ലോക്സഭാംഗവും, ആന്ധ്ര മുന്‍ എംഎല്‍എയുമാണ്. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് മുമ്പ്, 2019 മാര്‍ച്ച് 15 ന് രാത്രിയില്‍ പുലിവെണ്ടുലയിലെ വസതിയില്‍ അദ്ദേഹത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകം ആദ്യം പ്രത്യേക പോലീസ് സംഘമാണ് അന്വേഷിച്ചത്.