കൊലപാതകക്കേസില്‍ ആന്ധ്ര മുഖ്യമന്ത്രിയുടെ അമ്മാവന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: മുന്‍ എംപി വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ അമ്മാവന്‍ അറസ്റ്റില്‍. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അങ്കിള്‍ വൈ എസ് ഭാസ്‌കര്‍ റെഡ്ഡിയെയാണ് സിബിഐ അറസ്റ്റു ചെയ്തത്. 2019 മാര്‍ച്ച് 15 നാണ് വിവേകാനന്ദ റെഡ്ഡിയെ പുലിവെന്‍ഡുലയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

അന്തരിച്ച ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ സഹോദരനാണ് ഇദ്ദേഹം. കൊല്ലപ്പെട്ട വിവേകാനന്ദ റെഡ്ഡി മുന്‍ ലോക്സഭാംഗവും, ആന്ധ്ര മുന്‍ എംഎല്‍എയുമാണ്. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് മുമ്പ്, 2019 മാര്‍ച്ച് 15 ന് രാത്രിയില്‍ പുലിവെണ്ടുലയിലെ വസതിയില്‍ അദ്ദേഹത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകം ആദ്യം പ്രത്യേക പോലീസ് സംഘമാണ് അന്വേഷിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വർണാഭരണ നിർമാണശാലയിൽ നിന്ന് സ്വർണം തട്ടിയ പ്രതി പിടിയിൽ

0
കോഴിക്കോട്: സ്വർണാഭരണ നിർമാണശാലയിൽ നിന്ന് സ്വർണം തട്ടിയ പ്രതി പിടിയിൽ. പശ്ചിമ ബംഗാൾ...

ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം അന്വേഷിക്കാൻ ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമയെ നിയോഗിച്ച്...

0
മലപ്പുറം: മലപ്പുറത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ...

സെയ്‌ഷെൽസ് മന്ത്രിതല സംഘം സി.എം.എഫ്.ആർ.ഐ സന്ദര്‍ശിച്ചു : സമുദ്രമത്സ്യ മേഖലയിൽ പരസ്പര സഹകരണം ലക്ഷ്യം

0
കൊച്ചി : സമുദ്രമത്സ്യ ഗവേഷണം, സുസ്ഥിര മത്സ്യബന്ധനം, സമുദ്രകൃഷി (മാരികൾച്ചർ) തുടങ്ങിയ...

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.