ബാലഭാസ്കർ കേസ് ; പുനരന്വേഷണം തുടങ്ങി സിബിഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണത്തിൽ സിബിഐ പുനരന്വേഷണം ആരംഭിച്ചു. അന്വേഷണ സംഘം ബാലഭാസ്കറിന്റെ പിതാവിന്റെ മൊഴി എടുക്കും. ഇൻസ്പെക്ടർ സജി ശങ്കറിന്റെ നേതൃത്വത്തിലാണ് പുനരന്വേഷണം നടക്കുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേസിന്റെ പുനരന്വേഷണം സിബിഐ ഏറ്റെടുത്തത്. ബാലഭാസ്കറിന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ അന്വേഷണ സംഘം പരിശോധിക്കും. സ്വർണക്കടത്ത് സംഘത്തിന്റെ പങ്കാളിത്തവും അന്വേഷണ സംഘം പരിശോധിക്കും. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും സിബിഐയും അന്വേഷിച്ച കേസാണ് വീണ്ടും സിബിഐ അന്വേഷിക്കുന്നത്. ബാലഭാസ്‌ക്കറിന്റെ അച്ഛന്‍ ഉണ്ണിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടത്.

മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും സിബിഐയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം സിജെഎം കോടതി നടപടികളും ഹൈക്കോടതി റദ്ദാക്കി. ബാലഭാസ്‌കറിന്റെ മരണത്തില്‍ ഗൂഡാലോചന ഉണ്ടെന്ന വാദം സിബിഐ നേരത്തെ തള്ളിയിരുന്നു. ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയുമാണ് അപകടത്തിന് കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സിബിഐ ഈ നിലപാടാണ് ഹൈക്കോടതിയെ അറിയിച്ചത്. 2019 സെപ്റ്റംബര്‍ 25ന് നടന്ന വാഹനാപകടത്തിലാണ് ബാലഭാസ്‌കറും മകളും മരിച്ചത്. തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയായിരുന്നു അപകടം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘എല്ലാ വിഭാഗം കെഎസ്ആർടിസി ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കണം’ ; കോട്ടയത്ത് ഫാസ്റ്റ്...

0
കോട്ടയം : ബിജെപി പ്രവർത്തകർ കോട്ടയത്ത് ഫാസ്റ്റ് പാസഞ്ചർ ബസ് തടഞ്ഞു....

ഇന്ത്യക്ക് വൻ ആശ്വാസം ; എണ്ണവില കുത്തനെ ഇടിഞ്ഞു

0
ന്യൂഡൽഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ്. ജൂലൈയില്‍...

ആർഎസ്എസ് ചടങ്ങിൽ പങ്കെടുത്ത വിസിമാർ പ്രബുദ്ധ കേരളത്തിന് അപമാനം ‌: കെസി വേണുഗോപാൽ

0
തിരുവനന്തപുരം : ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ സഭയിൽ...

ഭിക്ഷാടനത്തിനെത്തിയ സ്ത്രീയെ വടികൊണ്ട് അടിച്ച് ഓടിച്ചു ; കെഎസ്‌ആർടിസി ജീവനക്കാരനെതിരെ പരാതി

0
പത്തനംതിട്ട : അടൂരിൽ ഭിക്ഷാടനത്തിനെത്തിയ വയോധികയെ കെഎസ്ആർടിസി ജീവനക്കാരൻ മർദ്ദിച്ചെന്ന് പരാതി....