നടൻ വിജയ്ക്ക് വീണ്ടും സി.ബി.ഐ സമൻസ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : കരൂർ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ ടി.വി.കെ അധ്യക്ഷനും നടനുമായ വിജയ്‌യെ സി.ബി.ഐ വീണ്ടും ചോദ്യം ചെയ്യും. ചൊവ്വാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടാണ് കേന്ദ്ര അന്വേഷണ ഏജൻസി പുതിയ നോട്ടീസ് നൽകിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വ്യക്തതകൾ തേടുന്നതിനാണ് നടപടിയെന്ന് സി.ബി.ഐ വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ജനുവരി 12, 19 തീയതികളിൽ വിജയ്‌യെ സി.ബി.ഐ ഡൽഹി ആസ്ഥാനത്ത് വെച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ശേഖരിച്ച പുതിയ വിവരങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഇപ്പോൾ വീണ്ടും സമൻസ് അയച്ചിരിക്കുന്നത്.

2025 സെപ്റ്റംബർ 27-ന് കരൂരിലെ വേലുസ്വാമിപുരത്ത് നടന്ന ടി.വി.കെയുടെ രാഷ്ട്രീയ പൊതുയോഗത്തിനിടെയുണ്ടായ വൻ തിരക്കിലാണ് ദാരുണമായ അപകടം സംഭവിച്ചത്. സംഭവത്തിൽ തമിഴ്നാട് സർക്കാർ ആദ്യം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നെങ്കിലും, കേസിന്റെ ഗൗരവം കണക്കിലെടുത്ത് സുപ്രീംകോടതി അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറുകയായിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ ഉണ്ടായ വീഴ്ചകൾ, പരിപാടിയുടെ സംഘാടനം, സുരക്ഷാ ക്രമീകരണങ്ങൾ തുടങ്ങിയ കാര്യങ്ങളിലാണ് അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്. സെപ്റ്റംബർ 27-ന് വിജയ് എത്തുന്നതിലുണ്ടായ കാലതാമസം തിരക്ക് വർദ്ധിപ്പിക്കാൻ കാരണമായോ എന്നതടക്കമുള്ള കാര്യങ്ങൾ സി.ബി.ഐ പരിശോധിക്കുന്നുണ്ട്. വിജയ്‌യെ കൂടാതെ ടി.വി.കെ ജനറൽ സെക്രട്ടറി ബുസ്സി ആനന്ദ് ഉൾപ്പെടെയുള്ള പാർട്ടി ഭാരവാഹികളെയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെയും ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...

റാന്നി റൂട്രോണിക്സ് വിദ്യാർത്ഥികളുടെ ഓണാഘോഷം അതിജീവനത്തിന്റെയും പ്രത്യാശയുടെയും വിളംബരമായി

0
റാന്നി : മഹാപ്രളയത്തിന് ശേഷം റാന്നി ടൗൺ സാക്ഷ്യം വഹിച്ച ഏറ്റവും...

യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍ അനില്‍

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍...

വടകര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ സംഘർഷം

0
കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ...