സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ സി.​ബി.​ഐ​ക്ക് അനുവാദം നൽകും

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ സ​മ്മ​ത​ത്തി​ന് കാ​ത്തു​നി​ൽ​ക്കാ​തെ സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ സി.​ബി.​ഐ​ക്ക് അ​ധി​കാ​രം ന​ൽ​കു​ന്ന ത​ര​ത്തി​ൽ നി​യ​മ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ര​ണ​മെ​ന്ന് സൈ​ബ​ർ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ പാ​ർ​ല​മെ​ന്റ​റി സ​മി​തി. സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ അ​ധി​കാ​ര പ​രി​ധി​യി​ലേ​ക്ക് ക​ട​ന്നു​ക​യ​റു​ന്ന നി​യ​മ​ഭേ​ദ​ഗ​തി​ക്കു​ള്ള ശുപാ​ർ​ശ ബി.​ജെ.​പി നേ​താ​വ് രാ​ധാ​മോ​ഹ​ൻ ദാ​സ് അ​ധ്യ​ക്ഷ​നാ​യ സ​മി​തി റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നെ എ​തി​ർ​ത്ത് അ​ഡ്വ. ഹാ​രി​സ് ബീ​രാ​ൻ വി​യോ​ജ​ന​ക്കു​റി​പ്പ് ന​ൽ​കി.

സ​മി​തി അം​ഗ​ങ്ങ​ളാ​യ പ്രി​യ​ങ്ക ഗാ​ന്ധി, അ​ജ​യ് മാ​ക്ക​ൻ തു​ട​ങ്ങി​യ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ഹാ​രി​സ് ബീ​രാ​ന്റെ വി​യോ​ജ​ന​ക്കു​റി​പ്പി​നെ പി​ന്തു​ണ​ച്ചു. ഭ​ര​ണ​ഘ​ട​ന അ​നു​ശാ​സി​ക്കു​ന്ന സ​ഹ​ക​ര​ണ ഫെ​ഡ​റ​ലി​സ​ത്തി​ന് എ​തി​രാ​ണ് ഈ ​ശി​പാ​ർ​ശ​യെ​ന്ന് ഹാ​രി​സ് ബീ​രാ​ൻ വി​യോ​ജ​ന​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. സൈ​ബ​ർ സു​ര​ക്ഷാ കു​റ്റ​കൃ​ത്യ​ത്തി​ന്റെ പേ​രി​ൽ സം​സ്ഥാ​ന​ങ്ങ​ളു​ടെ മാ​ത്രം അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ വ​രു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലേ​ക്കും സി.​ബി.​​ഐ ക​യ​റും. അ​ത്ത​ര​ത്തി​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​ത്തി​ൽ നി​ന്ന് പി​ന്തി​രി​യ​ണ​മെ​ന്നും ഹാ​രി​സ് ബീ​രാ​ൻ വി​യോ​ജ​ന​ക്കു​റി​പ്പി​ൽ രേ​ഖ​പ്പെ​ടു​ത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാസർകോ‍ട് പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

0
കാസർകോട്: കാസർകോ‍ട് പള്ളിക്കരയിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി...

ഒറ്റപ്പാലം–ചെറുപ്പുളശ്ശേരി റൂട്ടിൽ നാളെ സ്വകാര്യ ബസുകൾ ഓടില്ല

0
പാലക്കാട് : ഒറ്റപ്പാലം–ചെറുപ്പുളശ്ശേരി റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് നാളെ സ്വകാര്യ ബസുകൾ...

ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഫാൻ അറ്റുവീണ് യുവാവിന് ദാരുണാന്ത്യം

0
ന്യൂഡൽഹി: ഡൽഹിയിലെ ഗുരു തേജ് ബഹാദൂർ (ജിടിബി) ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഫാൻ...

ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോറ് വിതരണത്തെ വിമർശിച്ച മുരളീധരനോട് തനിക്ക് സഹതാപമാണെന്ന് ഡോ.ജോൺ ബ്രിട്ടാസ് എംപി

0
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെയും പ്രതിപക്ഷ നേതാക്കൾക്കെതിരെയും കടുത്ത വിമർശനവുമായി ഡോ.ജോൺ...