സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയേക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം സി ബി എസ് ഇ പരിഗണിക്കുന്നു. ഇതുസംബന്ധിച്ച തീരുമാനം രണ്ടാഴ്‌ചയ്ക്കുള്ളില്‍ ഉണ്ടാകുമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നതര്‍ വ്യക്തമാക്കുന്നത്. നിലവിലെ അന്തരീക്ഷത്തില്‍ പരീക്ഷ നടത്തുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കുകയാണെങ്കില്‍ മാര്‍ക്ക് എങ്ങനെ നല്‍കണമെന്ന കാര്യത്തിലും സി ബി എസ് ഇ തീരുമാനമെടുക്കേണ്ടതുണ്ട്. പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയപ്പോള്‍ ഇതുവരെയുള്ള പ്രകടന മികവ് അടിസ്ഥാനമാക്കി മാര്‍ക്ക് നല്‍കാനായിരുന്നു തീരുമാനം. ഇതില്‍ തൃപ്‌തിയില്ലെങ്കില്‍ പരീക്ഷ എഴുതാമെന്നായിരുന്നു സി ബി എസ് ഇ നല്‍കിയ നിര്‍ദേശം.

നേരത്തെ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഏപ്രില്‍ മാസം നടക്കേണ്ടിയിരുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷ സി ബി എസ് ഇ നീട്ടിവച്ചത്. ജൂണ്‍ ഒന്നുവരെയുള്ള സാഹചര്യം വിലയിരുത്തി പന്ത്രണ്ടാം ക്ലാസ് പരീക്ഷ സംബന്ധിച്ച തീരുമാനം എടുക്കുമെന്നായിരുന്നു ബോര്‍ഡ് അറിയിച്ചിരുന്നത്. പരീക്ഷ തുടങ്ങുന്നതിന് 15 ദിവസം മുമ്പ്  പ്രഖ്യാപനം ഉണ്ടാകുമെന്നും അധികൃതര്‍ അന്നു പറഞ്ഞിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇ20 പെട്രോൾ വിവാദം : ഗഡ്കരിയെ അപകീർത്തിപ്പെടുത്തി ; 4 യൂട്യൂബർമാർക്കെതിരെ കേസ്

0
നാഗ്പൂർ : എഥനോൾ (E20) ഇന്ധന ഉപയോഗവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ...

ലൈംഗികപീഡനക്കേസ് ; എഴുത്തുകാരിക്ക് 47 കോടി രൂപ നഷ്ടപരിഹാരം നൽകി ട്രംപ്

0
ന്യൂയോർക്ക് : ലൈംഗികപീഡനക്കേസിൽ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രശസ്ത എഴുത്തുകാരി...

നെൻമാറ ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി നാളെ

0
പാലക്കാട്: കേരളത്തെ നടുക്കിയ പാലക്കാട് പോത്തുണ്ടി നെൻമാറ ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമരയുടെ...

ജന്തർ മന്തറിൽ നിരാഹാര സമരം തുടരുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിൻ്റെ ആരോഗ്യാവസ്ഥയിൽ ആശങ്കയറിയിച്ച് ഡൽഹി...

0
ന്യൂഡൽഹി: ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ആക്ടിവിസ്റ്റ് സോനം...