സിബിഎസ്ഇ മൂല്യനിർണ്ണയം പരീ​ക്ഷ ദിവസം നടത്തില്ല ; പുതിയ സർക്കുലർ പുറത്തിറക്കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പരീക്ഷ ദിവസം തന്നെ ഉത്തരപ്പേപ്പറുകൾ മൂല്യനിർണ്ണയം നടത്തുന്ന രീതി അവസാനിപ്പിക്കാൻ തീരുമാനിച്ച് സിബിഎസ്ഇ. ഉത്തരപ്പേപ്പറുകൾ ഇന്നു മുതൽ രീജണൽ ഓഫീസുകളിലേക്ക് അയ്ക്കാൻ നിർദ്ദേശം. ഉത്തരപേപ്പറുകളുടെ മൂല്യനിർണ്ണയം പരീക്ഷ സെന്‍ററുകളിൽ തന്നെ നടത്തുന്ന രീതിയായിരുന്നു ഇതുവരെ പാലിച്ചു പോന്നിരുന്നത്. പരീക്ഷകൾ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പുതിയ നടപടി. ഇന്നലെ രാത്രിയാണ് പുതിയ സർക്കുലർ ഇറക്കിയത്.

സിബിഎസ് ഇ കൺട്രോളർ ഓഫ് എക്സാമിനേഷൻ സന്യം ഭരദ്വാജ് ആണ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. ഡിസംബർ 16 മുതൽ ഡിസംബർ 30 ന് പരീക്ഷകൾ അവസാനിക്കുന്നത് വരെ14000 പരീക്ഷ കേന്ദ്രങ്ങളിൽ പുതിയ സംവിധാനം നടപ്പിലാക്കാൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. പരീക്ഷ കേന്ദ്രങ്ങളിലെ സൂപ്രണ്ടുമാർ പരീക്ഷക്ക് ശേഷം ഒഎംആർ ഷീറ്റുകൾ ഇൻവിജിലേറ്ററിന്റെ സാന്നിദ്ധ്യത്തിൽ  15 മിനിറ്റിനകം സീൽ ചെയ്യും. ഇൻവിജിലേറ്ററും സൂപ്രണ്ടും സീൽ ചെയ്ത പാക്കറ്റിൽ ഒപ്പിടുകയും പാക്കിം​ഗ് സമയം സൂചിപ്പിക്കുകയും ചെയ്യും. പാക്ക് ചെയ്ത ഒഎംആർ ഷീറ്റുകൾ അതാത് മേഖല ഓഫീസുകളിലേക്ക് അയക്കും. സർക്കുലറിൽ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വെമ്പായം ബാറിലെ സംഘർഷത്തിനിടെ പൊള്ളലേറ്റ അരുണിന്റെ സുഹൃത്ത് തൂങ്ങിമരിച്ച നിലയിൽ

0
തിരുവനന്തപുരം: വെമ്പായം ബാറിലെ സംഘർഷത്തിനിടെ പൊള്ളലേറ്റ അരുണിന്റെ സുഹൃത്ത് തൂങ്ങിമരിച്ച നിലയിൽ....

മോദി സർക്കാർ എന്നും യുവജനങ്ങൾക്ക് ഒപ്പമാണെന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: മോദി സർക്കാർ എന്നും യുവജനങ്ങൾക്ക് ഒപ്പമാണെന്ന് ബിജെപി അധ്യക്ഷൻ രാജീവ്...

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം ; എഡിജിപി എംആർ അജിത്കുമാറിന് സസ്പെൻഷൻ

0
തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസിൽ അട്ടിമറിയിൽ ഒടുവിൽ എഡിജിപി എംആർ അജിത്കുമാറിനെതിരെ നടപടിയെടുത്ത്...

എംആർ അജിത്കുമാറിന് രക്ഷാപ്രവർത്തന കേസിൽ സസ്പെൻഷൻ

0
തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസിൽ അട്ടിമറിയിൽ ഒടുവിൽ എഡിജിപി എംആർ...