2021ലെ ബോര്‍ഡ്​ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തണ​മെന്ന ആവശ്യം സി.ബി.എസ്​.ഇ തള്ളി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കോവിഡ്​ വ്യാപന സാഹചര്യത്തില്‍ 2021ലെ ബോര്‍ഡ്​ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തണ​മെന്ന ആവശ്യം സി.ബി.എസ്​.ഇ തള്ളി. എഴുത്തുരീതിയില്‍തന്നെ പരീക്ഷ നടത്തുമെന്ന്​ ബോര്‍ഡ്​ വ്യക്തമാക്കി.

പരീക്ഷ തീയതി സംബന്ധിച്ച്‌​ സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്​തുവരുകയാണ്​​. പരീക്ഷ എന്ന്​ നടത്തിയാലും അത്​ എഴുത്തുരീതിയില്‍തന്നെ ആയിരിക്കുമെന്നും ബോര്‍ഡ്​ വൃത്തങ്ങള്‍ അറിയിച്ചു. പരീക്ഷക്കു​ മുമ്പ് പ്രാക്ടിക്കല്‍ ക്ലാസുകളില്‍ പ​ങ്കെടുക്കാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്ക്​ ബദല്‍ സംവിധാനം തേടാം. പരീക്ഷ തീയതി സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ്​ പൊക്രിയാല്‍ വിദ്യാര്‍ഥികളുമായും അധ്യാപക, രക്ഷാ കര്‍ത്താക്കളുമായും ഡിസംബര്‍ 10ന്​ സംവദിച്ചേക്കുമെന്നും ബോര്‍ഡ്​ ഉദ്യോഗസ്ഥര്‍ പറഞ്ഞു.  ജനുവരിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എന്‍ജിനീയറിങ്​ കോളജ്​ പ്രവേശനത്തിനുള്ള ജോയിന്റ് എന്‍ട്രന്‍സ്​ എക്​സാം (ജെ.ഇ.ഇ) ഫെബ്രുവരിയിലേക്ക്​ മാറ്റിയേക്കുമെന്ന സൂചനയും ഉദ്യോഗസ്ഥര്‍ നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...