സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പുനർ മൂല്യനിർണയം ; അപേക്ഷ നൽകാനുള്ള തീയതി നീട്ടിയേക്കും

For full experience, Download our mobile application:
Get it on Google Play

ദില്ലി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷയുടെ പുനർ മൂല്യനിർണയത്തിന് അപേക്ഷ നൽകാനുള്ള തീയതി നീട്ടിയേക്കും. വെബ്സൈറ്റിലെ സാങ്കേതിക പ്രശ്നം കാരണമാണ് തീരുമാനമെന്ന് സിബിഎസ്ഇ വൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സിബിഎസ്ഇയുടെ പ്രധാന വെബ്സൈറ്റിലെ ലിങ്ക് നിലവിൽ പ്രവർത്തനക്ഷമമല്ല. പകരം നൽകിയ ലിങ്കും പ്രവർത്തന രഹിതമാണ്. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികൾ തുടങ്ങിയതായി സിബിഎസ്ഇ അറിയിച്ചു. പ്രശ്നങ്ങൾ ഇന്ന് തന്നെ പരിശോധിക്കുമെന്നും സിബിഎസ്ഇ വൃത്തങ്ങൾ വ്യക്തമാക്കി. പരീക്ഷയിൽ പ്രതീക്ഷിച്ചത്ര മാർക്ക് ലഭിക്കാത്ത വിദ്യാർഥികൾക്ക് പുനർമൂല്യനിർണയത്തിന് അപേക്ഷ സമർപ്പിക്കാം.

cbse.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ ആണ് പുനർമൂല്യനിർണയത്തിന് അപേക്ഷിക്കേണ്ടത്. ഇതിനായി ഉത്തരക്കടലാസിൻ്റെ സ്കാൻ ചെയ്ത കോപ്പി എടുക്കേണ്ടതുണ്ട്. ഇതിന് 700 രൂപയാണ് ഫീസ്. മാർക്ക് വേരിഫിക്കേഷന് 500 രൂപയും പുനർമൂല്യനിർണയത്തിന് ഓരോ ചോദ്യത്തിനും 100 രൂപ വീതവുമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...