ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാരണം മാറ്റിവെച്ച സിബിഎസ്ഇ പരീക്ഷകളുടെ തീയതികള്‍ പ്രഖ്യാപിക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി. പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളുടെ പുതുക്കിയ തീയതികളുടെ പ്രഖ്യാപനമാണ് മാറ്റിയത്.
പുതുക്കിയ പരീക്ഷാ തീയതികള്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്റിയാല് ഇന്ന് പ്രഖ്യാപിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ തീയതി പ്രഖ്യാപനം തിങ്കളാഴ്ചത്തേക്ക് മാറ്റിയ കാര്യം മന്ത്രി തന്നെ പിന്നീട് ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകളുടെ തീയതികള്‍ പുറത്തു വിടുന്നത് സംബന്ധിച്ച് ചില സാങ്കേതിക വിഷയങ്ങളുണ്ടായി. പുതുക്കിയ തീയതി തിങ്കളാഴ്ചയോടെ പുറത്തിറങ്ങും. അസൗകര്യങ്ങളില്‍ ഖേദിക്കുന്നതായും മന്ത്രി പറഞ്ഞു.