Wednesday, July 2, 2025 6:59 am

കൊവിഡ് റിപ്പോര്‍ട്ട് – എറണാകുളം ജില്ല

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എറണാകുളത്ത് ഇന്ന് 497 പേരെ കൂടി പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 54 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 3723 ആയി. ഇതില്‍ 28 പേര്‍ ഹൈ റിസ്‌ക്ക് വിഭാഗത്തിലും 3695 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുമാണ്. ഇന്ന് 9 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. ഇന്ന് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 19 പേരെ ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 28 ആണ്.കളമശരേരി മെഡിക്കല്‍ കോളജ്-നാല്, സ്വകാര്യ ആശുപത്രി-ഒന്ന് എന്നിങ്ങനെ അഞ്ചു പേരാണ് കൊവിഡ് രോഗം സ്ഥിരീകരിച്ച്‌ ചികില്‍സയില്‍ കഴിയുന്നത്.ഇതില്‍ രണ്ടു പേര്‍ എറണാകുളം ജില്ലയില്‍ നിന്നുളളവരും മലപ്പുറം,പാലക്കാട്,കൊല്ലം ജില്ലകളില്‍ നിന്നും ഒരോരുത്തര്‍ വീതവുമാണ്.

ഇന്ന് ജില്ലയില്‍ നിന്നും 62 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 49 പരിശോധന ഫലങ്ങളാണ് ഇന്ന് ലഭിച്ചത്. ഇതെല്ലാം നെഗറ്റീവ് ആണ്. ഇനി 91 ഫലങ്ങള്‍ കൂടി ലഭിക്കുവാനുണ്ട്. ഇന്ന് ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ 118 ചരക്കു ലോറികള്‍ എത്തി. അതില്‍ വന്ന 150 ഡ്രൈവര്‍മാരുടെയും ക്‌ളീനര്‍മാരുടെയും വിവരങ്ങള്‍ ശേഖരിച്ചു. ഇതില്‍ 85 പേരെ കണ്‍ട്രോള്‍ റൂമില്‍ നിന്നും ഫോണ്‍ വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു. ആരിലും രോഗലക്ഷണങ്ങള്‍ ഇല്ല. ലോക്കഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നറിയാനായി രൂപീകരിച്ച എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കൊച്ചി നഗര സഭ പ്രദേശത്ത് ഇന്ന് 31 സ്ഥാപനങ്ങള്‍ പരിശോധിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാതെ തുറന്ന് പ്രവര്‍ത്തിച്ച 10 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തു. ജില്ലയിലെ 17 കോവിഡ് കെയര്‍ സെന്ററുകളിലായി 590 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കൂടാതെ 9 പേര്‍ പണം നല്‍കി ഉപയോഗിക്കാവുന്ന കൊവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുണ്ട്. വേങ്ങൂരില്‍ പ്രവര്‍ത്തിക്കുന്ന കൊവിഡ് കെയര്‍ സെന്റര്‍ രാജഗിരി വിശ്വജ്യോതി കോളജിലാണ് പ്രവര്‍ത്തിക്കുന്നത്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് എത്തിയവര്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയിലോ ആരോഗ്യ കേന്ദ്രത്തിലോ ജില്ലാ കണ്‍ട്രോള്‍ റൂമിലേക്കോ ഉടന്‍ തന്നെ ഫോണ്‍ വഴി അക്കാര്യം റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. കൊവിഡ് കെയര്‍ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കേണ്ടതാണ്.വിദേശങ്ങളില്‍ നിന്നും  മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തിയവര്‍ നിരീക്ഷണ കാലയളവില്‍ ചികില്‍സക്കായി യാതൊരു കാരണവശാലും നേരിട്ട് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ പോകുവാന്‍ പാടില്ല. ചികില്‍സ ആവശ്യമുള്ളവര്‍ കണ്‍ട്രോള്‍ റൂമില്‍ വിളിക്കേണ്ടതും, കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കേണ്ടതുമാണ്. ജില്ലാ കണ്‍ടോള്‍ റൂം വഴി ഐഎംഎ ഹൗസില്‍ പ്രവര്‍ത്തിക്കുന്ന ടെലി മെഡിസിന്‍ സംവിധാനത്തിലൂടെയും വൈദ്യ സഹായം നല്‍കി വരുന്നുണ്ട്. നിരീക്ഷണത്തിലിരിക്കുന്ന ഗര്‍ഭിണികളും നേരിട്ട് ആശുപത്രികളില്‍ പോകുവാന്‍ പാടില്ല. ജില്ലാ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച്‌ അവിടെ നിന്നുമുള്ള നിര്‍ദ്ദേശപ്രകാരം ചികില്‍സ തേടേണ്ടതാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗുരുവായൂർ ദേവസ്വം ആനകൾക്ക് ഇനി സുഖ ചികിത്സാ കാലം

0
തൃശൂർ: ഗുരുവായൂർ ദേവസ്വം ആനകൾക്ക് സുഖചികിത്സ തുടങ്ങി. ആന ചികിത്സ വിദഗ്ദ്ധരായ...

കെറ്റാമലോണിലെ മുഖ്യ കണ്ണി മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ നർകോട്ടിക്സ് കോൺട്രോൾ...

0
കൊച്ചി : ഡാർക്ക് നെറ്റ് മയക്കുമരുന്ന് വിൽപന ശൃംഖലയായ കെറ്റാമലോണിലെ മുഖ്യ...

ന്യൂനമർദ്ദം : സംസ്ഥാനത്ത് ഇന്നുമുതൽ മഴ വീണ്ടും ശക്തമാകാൻ സാധ്യത

0
തിരുവനന്തപുരം: ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നുമുതൽ മഴ വീണ്ടും ശക്തമാകാൻ സാധ്യത....

ഗാസയിൽ വെടിനിർത്തലെന്ന് അമേരിക്കൻ പ്രസി‍‍ഡന്‍റ് ഡോണൾഡ്‌ ട്രംപ്

0
വാഷിംഗ്ടൺ : ഗാസയിൽ വെടിനിർത്തലെന്ന് അമേരിക്കൻ പ്രസി‍‍ഡന്‍റ് ഡോണൾഡ്‌ ട്രംപ്. 60...