തിരുവല്ല: മുന്‍ ടൈറ്റാനിയം ഫുട്ബാള്‍ താരം ഹൃദയാഘാതം മൂലം നിര്യാതനായി. ഇരവിപേരൂര്‍ പടിപ്പുരക്കല്‍ തോമസ് സാമുവല്‍ (സന്ദു-50) ആണ് മരിച്ചത്. തിരുവനന്തപുരം ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ലൈബ്രറി സൂപ്രണ്ടായി ജോലി നോക്കിവരികയായിരുന്നു. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തോമസ് സാമുവല്‍ വെള്ളിയാഴ്ച രാത്രിയോടെയാണ് മരിച്ചത്. എം.ജി യൂണിവേഴ്സിറ്റി താരമായിരിക്കെ 1991ലാണ് ടൈറ്റാനിയം ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഭാര്യ: സിന്ധു എലിസബത്ത് സാബു (ഹെഡ്മിസ്ട്രസ്, ഗവ. എല്‍.പി.എസ്, തടിയൂര്‍). മക്കള്‍: നിജല്‍ സാം തോമസ്, നിമല്‍ ബാബു തോമസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് ഇരവിപേരൂര്‍ ഇമ്മാനുവല്‍ മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍.