എൽപിജി വിലവർധനവ് ; കൊള്ളയടി അവസാനിപ്പിക്കണമെന്ന് എംവി ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇന്ധന വിലവർധനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടാകുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പെട്രോളിയം ഉൽപന്നങ്ങളുടെ വില ദുസഹമായ രീതിയിൽ ഉയരുകയാണെന്നും, ജനങ്ങളെ കൊള്ളയടിക്കുന്ന നിലയാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഹോട്ടലുകൾ തുറക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും, എൽപിജി വിലവർധനവ് കാരണം സ്കൂളുകളിൽ കുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണം നൽകാൻ കഴിയാത്ത സ്ഥിതിയാണുള്ളതെന്നും, എല്ലാ സാധനങ്ങളുടെയും വില കൂടുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഈ കൊള്ളയടി അവസാനിപ്പിക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. നികുതിഭാരം ഒഴിവാക്കാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. അവസരവാദ നിലപാടാണ് അദ്ദേഹത്തിന്. പ്രതിപക്ഷത്തിരിക്കുമ്പോൾ ഒരു നിലപാടും ഭരണപക്ഷത്ത് വരുമ്പോൾ മറ്റൊരു നിലപാടും. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഫലപ്രദമായി വിഷയത്തിൽ ഇടപെടണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിൽ പൊതു മേഖല സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളെ ലോകോത്തരമായി ഉയർത്തിക്കൊണ്ടുവന്നിരുന്നു. യുഡിഎഫ് സർക്കാരാവട്ടെ പൊതുമേഖലാ സ്ഥാപനങ്ങളെ കുത്തകകൾക്ക് അടിയറവ് വയ്ക്കുന്നു. ഇത് അംഗീകരിക്കില്ല എന്ന നിലപാടാണ് കഴിഞ്ഞ 10 വർഷവും എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. കെഎംഎംഎൽ അടക്കമുള്ളവ ഉയർന്നുവന്നത് അതിന്റെ ഭാഗമായാണെന്നും. അതിനെ തകർക്കുന്ന രീതിയാണ് ഈ സർക്കാരിന്റേതെന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...