സി.ബി.എസ്.ഇ തലപ്പത്ത് മാറ്റം ; പുനർമൂല്യനിർണ്ണയ വിവാദത്തിന് പിന്നാലെ ചെയർമാനും സെക്രട്ടറിയും പുറത്തേക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനർമൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ഉയർന്നുവന്ന കടുത്ത വിവാദങ്ങളിലും പരാതികളിലും കർശന നടപടിയുമായി കേന്ദ്രസർക്കാർ. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സിബിഎസ്ഇ ചെയർമാൻ രാഹുൽ സിങ്ങിനെയും സെക്രട്ടറി ഹിമാൻഷൂ ഗുപ്തയെയും സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ഈ നടപടി. ഓൺ-സ്ക്രീൻ മാർക്കിംഗുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ ആഭ്യന്തര അന്വേഷണം നടത്താനും ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

വിവാദമായ ‘കോംപ്റ്റ്’ എന്ന കമ്പനിക്ക് ഓൺ-സ്ക്രീൻ മാർക്കിംഗ് കരാർ നൽകുന്നതിനായി ടെൻഡർ വ്യവസ്ഥകളിൽ മാറ്റം വരുത്തിയതായി പുറത്തുവന്ന രേഖകൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പരിശോധിക്കുന്നുണ്ട്. സിബിഎസ്ഇ നൽകുന്ന റിപ്പോർട്ട് വിശകലനം ചെയ്ത ശേഷം കേന്ദ്ര ഏജൻസികളെക്കൊണ്ട് അന്വേഷണം നടത്തിക്കണോ എന്ന കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനമെടുക്കും.അതേസമയം, സാങ്കേതിക തടസ്സങ്ങളെത്തുടർന്ന് വൈകിയ പുനർമൂല്യനിർണയത്തിനുള്ള വെബ്സൈറ്റ് ഇന്ന് പുലർച്ചെ നാലരയോടെ പ്രവർത്തനം തുടങ്ങി.

ആദ്യ പത്ത് മണിക്കൂറിനുള്ളിൽ തന്നെ പതിനാറായിരത്തോളം വിദ്യാർത്ഥികളാണ് ഇതിനകം അപേക്ഷ സമർപ്പിച്ചത്. ഈ മാസം ആറാം തീയതി വരെയാണ് അപേക്ഷിക്കാനുള്ള അവസരം. വെബ്സൈറ്റ് പ്രവർത്തനക്ഷമമായതിന് പിന്നാലെ അട്ടിമറിക്കാൻ സൈബർ ആക്രമണശ്രമങ്ങൾ ഉണ്ടായെങ്കിലും സിബിഎസ്ഇ അത് വിജയകരമായി പ്രതിരോധിച്ചു. വിദ്യാർത്ഥികൾ ഡെസ്ക്ടോപ്പോ ലാപ്ടോപ്പോ ഉപയോഗിച്ച് അപേക്ഷ നൽകണമെന്നും, ഇതിനായി ബോർഡ് തയ്യാറാക്കിയ സഹായ വീഡിയോ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശൂ‍ർ കയ്പമംഗലത്ത് വൻ അപകടം ; നിർത്തിയിട്ട ചരക്ക് ലോറിയിൽ കാർ ഇടിച്ച് എട്ടുപേർക്ക്...

0
കയ്പമംഗലം: ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ...

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...