സിബിഎസ്‌ഇ സ്‌കൂള്‍ മലപ്പുറം ജില്ലാ കലോത്സവം ; ഒക്‌ടോബര്‍ 21, 22, 23 തിയ്യതികളില്‍ ഐഡിയല്‍ ഇന്റര്‍നാഷണല്‍ കാമ്പസില്‍

For full experience, Download our mobile application:
Get it on Google Play

എടപ്പാള്‍ : സിബിഎസ്‌ഇ സ്‌കൂള്‍ മലപ്പുറം ജില്ലാ കലോത്സവം ഒക്‌ടോബര്‍ 21, 22, 23 തിയ്യതികളിലായി കടകശ്ശേരി ഐഡിയല്‍ ഇന്റര്‍നാഷണല്‍ കാമ്പസില്‍ നടക്കും. ഐഡിയല്‍ സ്‌കൂളില്‍ ചേര്‍ന സ്വാഗത സംഘം രൂപീകരണ യോഗത്തിലാണ്‌ തിയ്യതികള്‍ പ്രഖ്യാപിച്ചത്‌. വിപുലമായ രീതിയിലാണ്‌ മലപ്പുറം സെന്‍ട്രല്‍ സഹോദയയും സി.ബി.എസ്‌.ഇ സ്‌കൂള്‍ മാനേജ്‌മെന്റ്‌ അസോസിയേഷനും സംയുക്‌തമായി ജില്ലാ സിബിഎസ്‌ഇ സ്‌കൂള്‍ കലോത്സവം നടത്തുന്നത്‌. കോവിഡിന്‌ ശേഷം നടക്കുന്ന ആദ്യ കലോത്സവത്തില്‍ ജില്ലയിലെ 74 അഫിലിയേറ്റഡ്‌ സി.ബി.എസ്‌.ഇ സ്‌കൂളുകളിലെ ആറായിരത്തോളം വിദ്യാര്‍ഥികളാണ്‌ 92 ഇനങ്ങളിലായി കലോത്സവത്തില്‍ മാറ്റുരക്കുന്നത്‌.

സ്‌റ്റേജ്‌ ഇന മത്സരങ്ങള്‍ മൂന്ന്‌ ദിവസങ്ങളിലായി 16 വേദികളിലായി നടക്കും. സേ്‌റ്റജിതര മത്സരങ്ങള്‍ ഒകേ്‌ടാബര്‍ 15 ന്‌ 4 മേഖലകളിലായി നടക്കും. തിരൂര്‍ മേഖലാ മത്സരം ഐലക്കാട്‌ ക്യാമ്പ് ആന്‍ഡ്‌ എം സ്‌കൂളിലും പെരിന്തല്‍മണ്ണ മേഖല അല്‍ അമീന്‍ സ്‌കൂള്‍ മങ്കടയിലും മഞ്ചേരി മേഖല മോങ്ങം ലിറ്റില്‍ ഇന്ത്യ പബ്ലിക്‌ സ്‌കൂളിലും നിലമ്പൂര്‍ മേഖല എം എസ്‌ ഐ സ്‌കൂള്‍ നിലമ്പൂരിലും നടക്കും. കലോത്സവം വിജയിപ്പിക്കുന്നതിനായി ഐഡിയല്‍ ട്രസ്‌റ്റ് ചെയര്‍മാന്‍ പി. കുഞ്ഞാവുഹാജി ചെയര്‍മാനും സീനിയര്‍ പ്രിന്‍സിപ്പാള്‍ എഫ്‌ ഫിറോസ്‌ ജനറല്‍ കണ്‍വീനറുമായി 201 അംഗ സ്വാഗത സംഘവും വിവിധ സബ്‌ കമ്മിററികളും രൂപീകരിച്ചു.

സ്വാഗത സംഘ രൂപീകരണയോഗം തവനൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.പി നസീറ ഉദ്‌ഘാടനം ചെയ്‌തു. സഹോദയ പ്രസിഡന്റ്‌ സി.സി അനീഷ്‌ കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.ബി.എസ്‌.ഇ സ്‌കൂള്‍ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ ജില്ല സെക്രട്ടറി മജീദ്‌ ഐഡിയല്‍, സഹോദയ സെക്രട്ടറി അമീന ജഹാന്‍, ട്രഷറര്‍ ഫാദര്‍ തോമസ്‌ ചാലക്കല്‍, ഐഡിയല്‍ സ്‌കൂള്‍ സീനിയര്‍ പ്രിന്‍സിപ്പല്‍ എഫ്‌ ഫിറോസ്‌ കലോത്സവം പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ എന്‍.ജി. സുരേന്ദ്രന്‍, പ്രിന്‍സിപ്പാള്‍ പ്രിയ അരവിന്ദ്‌ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

300ൽപരം പുതിയ 108 ആംബുലൻസുകൾ നിരത്തിലേക്ക്

0
തിരുവനന്തപുരം: സംസ്‌ഥാനത്തെ പഴയ 108 ആംബുലൻസുകൾ മാറ്റി പുതിയവ നിരത്തിലെത്തും....

എം വി ഗോവിന്ദനെ പരിഹസിച്ച് പി കെ ശശി

0
പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പരിഹസിച്ച്...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ...