സംസ്ഥാനത്ത് സിബിഎസ്ഇ സ്കൂളുകൾ ഭാഗികമായി തുറക്കാനുള്ള ശ്രമങ്ങൾ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊവിഡ് വ്യാപനം അതിരൂക്ഷമാകാനുള്ള സാധ്യത മുന്നില്‍ കണ്ട് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതില്‍ ഇത് വരെയും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ ഭാഗികമായി സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സാധ്യത തേടുകയാണ് സംസ്ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകള്‍ ഇതിനായുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. 50 ശതമാനം അധ്യാപകര്‍ക്കും സംശയനിവാരണത്തിനായി മുതിര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ക്കും സ്‌കൂളുകളിലേക്ക് വരാമെന്ന കേന്ദ്രനിര്‍ദ്ദേശത്തിന്റെ ചുവട് പിടിച്ചാണ് പുതിയ നീക്കം. ആഴ്ചയില്‍ മൂന്ന് ദിവസം രക്ഷിതാക്കളുടെ അനുവാദത്തോടെ ക്ലാസുകള്‍ നടത്താനാണ് തീരുമാനം. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. ആഴ്ചയില്‍ പരമാവധി മൂന്ന് ദിവസം വരെ കുട്ടികളെ സ്‌കൂളുകളിലേക്ക് എത്തിക്കാനാണ് ശ്രമം.

ക്ലാസുകള്‍ തുടങ്ങുന്നതില്‍ മാതാപിതാക്കളുടെ അഭിപ്രായം അറിഞ്ഞ ശേഷമാകും തുടര്‍ നടപടികള്‍. സാഹചര്യമനുസരിച്ച് ഓരോ സ്‌കൂളുകള്‍ക്കും തീരുമാനമെടുക്കാം. 9 മുതല്‍ 12 ക്ലാസ് വരെയുള്ള കുട്ടികളെ പല ബാച്ചുകളാക്കി തിരിക്കും. ഒരേ സമയം ക്ലാസുകളില്‍ ഇരിക്കുക 12 പേര്‍. സ്‌കൂളുകളിലേക്ക് എത്താന്‍ വാഹനസൗകര്യമില്ലാത്തത് ഗ്രാമീണ മേഖലയിലെ കുട്ടികളെ പ്രതിസന്ധിയിലാക്കിയേക്കും. അതേസമയം കുട്ടികളെ നിര്‍ബന്ധിപ്പിച്ച് സ്‌കൂളിലേക്ക് എത്തിക്കരുതെന്നാണ് സംഘടന സ്‌കൂളുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സിബിഎസ്ഇ മാനേജ്‌മെന്റ് അസോസിയേഷന്റെ കീഴില്‍ 1500 സിബിഎസ്ഇ സ്‌കൂളുകളും, 200 ഐസിഎസ്ഇ സ്‌കൂളുകളുമാണ് പ്രവര്‍ത്തിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിൽചട്ടം ചോദ്യംചെയ്ത് അമീറുൾ ഇസ്‌ലാമിന്റെ ഹർജി ; സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസ്

0
ന്യൂഡൽഹി : കേരളത്തിന്റെ 2014-ലെ ജയിൽചട്ടം ചോദ്യംചെയ്ത് പെരുമ്പാവൂർ ജിഷ വധക്കേസ്...

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...