സിസി മുകുന്ദനെ സിപിഐയിൽ നിന്ന് പുറത്താക്കി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: സിസി മുകുന്ദനെ സിപിഐയിൽ നിന്ന് പുറത്താക്കി. നാട്ടിക എംഎല്‍എയും സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റിയംഗവുമായ സി സി മുകുന്ദനെ കടുത്ത പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്‍റെ പേരില്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും പുറത്താക്കി. സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റിയാണ് വാർത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി പാര്‍ട്ടിയെ പ്രതിനിധീകരിച്ച് നാട്ടിക നിയോജകമണ്ഡലം എംഎല്‍എയായി പ്രവര്‍ത്തിക്കുന്ന സി സി മുകുന്ദന്‍ നിരന്തരമായി പാര്‍ട്ടി അച്ചടക്കം ലംഘിച്ചുകൊണ്ട് പാര്‍ട്ടിവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്നും സിപിഐ വ്യക്തമാക്കുന്നു.

ഇത്തരം അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി പല തവണകളില്‍ അച്ചടക്കനടപടി സ്വീകരിച്ചുകൊണ്ട് തിരുത്തല്‍ വരുത്താന്‍ പാര്‍ട്ടി ശ്രമിച്ചതാണ്. അതിന്‍റെ ഭാഗമായി കഴിഞ്ഞ പാര്‍ട്ടി സമ്മേളനകാലത്ത് പാര്‍ട്ടി അച്ചടക്കനടപടിയുടെ ഭാഗമായി ജില്ലാ എക്‌സിക്യുട്ടീവില്‍ നിന്നും മാറ്റി ഡി സിയില്‍ നിന്നും നാട്ടിക മണ്ഡലം കമ്മിറ്റിയംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ആസന്നമായ അസംബ്ലി തെരഞ്ഞെടുപ്പില്‍ നാട്ടിക മണ്ഡലം സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന എക്‌സിക്യുട്ടീവ് തീരുമാനം വന്നശേഷം പാര്‍ട്ടിയ്‌ക്കെതിരെ ഗുരുതരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളാണ് സി സി മുകുന്ദന്‍ പൊതുസമൂഹത്തിന് മുമ്പാകെ ഉന്നയിച്ചിരിക്കുന്നത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...