ആലുവ : നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ എക്‌സ്‌പേര്‍ട്ട് മെഡിക്കല്‍ പാനലിന് രൂപം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്. പാനല്‍ അടിയന്തരമായി രൂപീകരിക്കണമെന്ന് കമ്മീഷന്‍ എറണാകുളം ഡിഎംഒയ്ക്ക് നിര്‍ദേശം നല്‍കി.
തങ്ങള്‍ക്ക് ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ആലുവ ജില്ലാ ആശുപത്രി സൂപ്രണ്ടുമാര്‍ കമ്മീഷനെ അറിയിച്ചു. സംഭവത്തില്‍ ബിനാനി പുരം പോലീസ് രജിസ്റ്റര്‍ ചെയ്ത 711/20 ക്രൈം കേസിന്റെ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് കമ്മീഷന്‍ ജില്ലാ റൂറല്‍ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.
എക്‌സ്‌പേര്‍ട്ട് മെഡിക്കല്‍ പാനല്‍ രൂപീകരിച്ചാല്‍ മാത്രമേ മരണത്തിന്റെ യഥാര്‍ത്ഥ കാരണം അറിയാന്‍ കഴിയുകയുള്ളുവെന്ന് റൂറല്‍ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചിരുന്നു.