തമിഴ്‌നാട്ടില്‍ നാല്‍പ്പതുകാരി ക്ഷേത്രത്തിനുള്ളില്‍ തീകൊളുത്തി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്‌നാട്ടില്‍ നാല്‍പ്പതുകാരി ക്ഷേത്രത്തിനുള്ളില്‍ തീകൊളുത്തി മരിച്ചു. ചെങ്കല്‍പ്പെട്ടിലാണ് സംഭവം. തേനാംപെട്ട് സ്വദേശിനി തങ്കം (40) ആണ് മധുരാന്തരം ഭദ്രകാളി അമ്മന്‍ ക്ഷേത്രത്തില്‍ ജീവനൊടുക്കിയത്.

ബാധ കയറിയെന്നും ഇത് ഒഴിപ്പിക്കാന്‍ 21 ദിവസം ഭദ്രകാളി ക്ഷേത്രത്തില്‍ കഴിയണമെന്നു മന്ത്രവാദി ഉപദേശിച്ചിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. ഇതിനായി ബന്ധുക്കള്‍ ഉള്‍പ്പെടെ ക്ഷേത്രത്തില്‍ തങ്ങിവരികയായിരുന്നു.

കഴിഞ്ഞ ദിവസം ബന്ധുക്കള്‍ ഉറങ്ങിയതിനു ശേഷം രാത്രി രണ്ടു മണിയോടെ ക്ഷേത്രത്തിലെ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ചു തീകൊളുത്തുകയായിരുന്നു. യുവതിക്കു മനോദൗര്‍ബല്യമുണ്ടായിരുന്നതായി ചെങ്കല്‍പെട്ട് പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാജ്യത്ത് പാചകവാതക വിതരണത്തിൽ വൻ മാറ്റം വരുന്നു ; എൽപിജി സിലിണ്ടറുകൾ ഇൻസ്റ്റാമാർട്ട് വഴി...

0
ദില്ലി: പാചകവാതക സിലിണ്ടറുകൾ ഇനി സ്വിഗ്ഗിയുടെ ഇൻസ്റ്റാമാർട്ട് വഴി വീടുകളിലേക്ക്. ഹിന്ദുസ്ഥാൻ...

ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ഉപേക്ഷിക്കാനെത്തി ; പ്രതിയെ എക്സൈസ് പിടികൂടി

0
കൊച്ചി : കഞ്ചാവ് അടങ്ങിയ പാഴ്‌സലുകൾ ആളൊഴിഞ്ഞ പറമ്പിൽ തള്ളാൻ എത്തിയയാളെ...

മൂന്ന് കോടിക്ക് മന്ത്രിസ്ഥാനം ; വിദ്യ ബാലകൃഷ്ണനെ വിളിച്ചത് ഡൽഹിയിലെ സൈബർ തട്ടിപ്പ് സംഘം

0
ഡൽഹി: മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് എലത്തൂർ എംഎൽഎ വിദ്യ ബാലകൃഷ്ണനെ...

ഡാമുകളിൽ വെള്ളമില്ല : വൈദ്യുതിപ്രതിസന്ധി രൂക്ഷം ; ലോഡ് ഷെഡ്ഡിങ് ദീർഘിപ്പിച്ചേക്കും

0
സീതത്തോട്‌(പത്തനംതിട്ട) : കാലവർഷം കുറഞ്ഞതോടെ വൈദ്യുതി ബോർഡിന്റെ സംഭരണികളിൽ ജലനിരപ്പ്‌ കുറഞ്ഞു....