കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പ്രതി ബസ് ഓടിച്ച് കട തകർത്ത് പോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. വണ്ടിക്കാര സ്ട്രീറ്റിന് സമീപത്ത്, ബസ് ശ്രമകരമായി കടത്തിക്കൊണ്ട് പോകുന്നത് ദൃശ്യങ്ങളിൽ കാണാം. രണ്ട് പ്രതികൾ ഡിപ്പോയ്ക്ക് സമീപം ബൈക്കിൽ വരുന്ന സിസിടിവി ദൃശ്യവും പോലീസിന് ലഭിച്ചു. രണ്ട് പേരും നഗരത്തിൽ തന്നെ ഉള്ളവരാണ് എന്നാണ് സൂചന. സംശയിക്കപ്പെടുന്ന രണ്ട് പേരും നിലവിൽ ഒളിവിലാണെന്നും ടൗൺ സൗത്ത് പോലീസ് അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ 2.50ഓടെ ആണ് കെഎസ്ആർടിസി ഓർഡിനറി ബസ് കടത്താൻ ശ്രമം നടന്നത്. കെഎസ്ആര്‍ടിസി ജീവനക്കാർ പിന്തുടർന്നതോടെ ബസ് ഉപേക്ഷിച്ച് അജ്ഞാതൻ കടന്നുകളയുകയായിരുന്നു. ബസ് കാണാതായ കാര്യം മനസിലാക്കിയ ജീവനക്കാർ തെരച്ചിൽ നടത്തിയതോടെ പുലർച്ചെ അഞ്ച് മണിയോടെ ഡിപ്പോയിൽ നിന്ന് ഒന്നര കിലോമീറ്റർ മാറി മംഗളം ടവേഴ്സ് പരിസരത്താണ് ബസ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടന്നത് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികൾക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട്ടെ ആഭരണനിർമാണ ശാലയിൽനിന്ന് 44 പവൻ സ്വർണവുമായി ഇതര സംസ്ഥാന തൊഴിലാളി മുങ്ങി ;...

0
കോഴിക്കോട്: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും സ്വര്‍ണവുമായി മുങ്ങിയ ഇതര സംസ്ഥാന...

പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം : പദവി കിട്ടാതെ മുന്നണിയുമായി സഹകരിക്കേണ്ടതില്ല ; നിര്‍ണ്ണായക തീരുമാനം...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ നിര്‍ണ്ണായക തീരുമാനം എടുക്കാന്‍ സിപിഐ. സെപ്റ്റംബര്‍...

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് ടി പി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ടി...

ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരിയെ പീഡിപ്പിച്ചു ; പ്രതിയായ യുവാവിനായി തെരച്ചിൽ

0
പാലക്കാട്: ഒറ്റപ്പാലം ലക്കിടി മംഗലത്ത് വയോധികയെ പീഡിപ്പിച്ചു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരി...