അണ്ണാ ഡിഎംകെ വിട്ട് നടി ഗൗതമി

For full experience, Download our mobile application:
Get it on Google Play

ചെന്നെെ : അണ്ണാ ഡിഎംകെ വിട്ട് നടി ഗൗതമി. രാഷ്ട്രീയ സൗഹചര്യങ്ങള്‍ പരിഹണിച്ചാണ് തീരുമാനമെന്നാണ് പ്രതികരണം. പാർട്ടി ഡെപ്യൂട്ടി സെക്രട്ടറി പദവിയും ഗൗതമി രാജിവച്ചിട്ടുണ്ട്. നേരത്തെ ബിജെപിയില്‍ ആയിരുന്നു ഗൗതമി. കാല്‍ നൂറ്റാണ്ട് കാലത്തെ ബിജെപി ബന്ധം ഉപേക്ഷിച്ച് 2024 ഫെബ്രുവരിയിലാണ് എടപ്പാളി പളനിസ്വാമിയില്‍ നിന്ന് അവര്‍ എഐഡിഎംകെ അംഗത്വം സ്വീകരിച്ചത്. തന്‍റെ പണം തട്ടിയെടുത്ത സി അഴകപ്പന്‍ എന്നയാളെ ബിജെപി നേതാക്കള്‍ പിന്തുണച്ചു എന്നാരോപിച്ചാണ് അവര്‍ ബിജെപി വിട്ടത്. പ്രതിസന്ധി ഘട്ടത്തില്‍ ബിജെപിയില്‍ നിന്ന് പിന്തുണ ലഭിച്ചില്ലെന്നും രാജപാളയം നിയമസഭാ മണ്ഡലത്തില്‍ സീറ്റ് നല്‍കാമെന്ന് പറഞ്ഞ് തന്നെ കബളിപ്പിച്ചുവെന്നും ഗൗതമി ആ സമയത്ത് ആരോപിച്ചിരുന്നു.

എഐഎഡിഎംകെ ടിക്കറ്റില്‍ രാജപാളയം സീറ്റില്‍ നിന്നുതന്നെ മത്സരിക്കാനുള്ള ആഗ്രഹം അവര്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും സീറ്റ് ലഭിച്ചില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് അവര്‍ സജീവമായി ഉണ്ടായിരുന്നു. അണ്ണാ ഡിഎംകെ ഡെപ്യൂട്ടി പ്രചാരണ സെക്രട്ടറിയും ആയിരുന്നു അവര്‍. കഴിഞ്ഞ ഏഴ് വര്‍ഷമായി രാജപാളയം മണ്ഡലത്തില്‍ താന്‍ സജീവമാണെന്നും മത്സരിക്കാന്‍ സീറ്റ് ലഭിച്ചില്ലെങ്കിലും ജനങ്ങളെ സേവിക്കുന്നത് തുടരുമെന്നും ഗൗതമി നേരത്തെ പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട്ടെ ആഭരണനിർമാണ ശാലയിൽനിന്ന് 44 പവൻ സ്വർണവുമായി ഇതര സംസ്ഥാന തൊഴിലാളി മുങ്ങി ;...

0
കോഴിക്കോട്: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും സ്വര്‍ണവുമായി മുങ്ങിയ ഇതര സംസ്ഥാന...

പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം : പദവി കിട്ടാതെ മുന്നണിയുമായി സഹകരിക്കേണ്ടതില്ല ; നിര്‍ണ്ണായക തീരുമാനം...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ നിര്‍ണ്ണായക തീരുമാനം എടുക്കാന്‍ സിപിഐ. സെപ്റ്റംബര്‍...

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് ടി പി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ടി...

ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരിയെ പീഡിപ്പിച്ചു ; പ്രതിയായ യുവാവിനായി തെരച്ചിൽ

0
പാലക്കാട്: ഒറ്റപ്പാലം ലക്കിടി മംഗലത്ത് വയോധികയെ പീഡിപ്പിച്ചു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരി...