Monday, April 14, 2025 9:25 am

എല്ലാ പോലീസ് സ്റ്റേഷനിലും സിസിടിവി സ്ഥാപിക്കും ; ഹരിയാന ആഭ്യന്തര മന്ത്രി

For full experience, Download our mobile application:
Get it on Google Play

ഹരിയാന : സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഔട്ട്‌പോസ്റ്റുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ ഹരിയാന ആഭ്യന്തര മന്ത്രിയുടെ നിർദേശം. 2022 ഏപ്രിൽ 1 നകം ക്യാമറകൾ സ്ഥാപിക്കണമെന്ന് അനിൽ വിജ് ആവശ്യപ്പെട്ടു. ഹൈബ്രിഡ് സ്മാർട്ട് സിറ്റി പദ്ധതിക്ക് കീഴിൽ നഗരങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്ന പ്രവൃത്തിയും നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അനിൽ വിജ്. സംസ്ഥാനത്തിലൂടെ കടന്നുപോകുന്ന എല്ലാ ദേശീയ പാതകളിലും ഹെവി വാഹനങ്ങൾക്കുള്ള ഒറ്റവരി പാത മെച്ചപ്പെടുത്തും. ചെറുതും ഇടത്തരവുമായ വാഹനങ്ങൾക്ക് ഒരുതരത്തിലുള്ള പ്രശ്‌നവും ഉണ്ടാകാതിരിക്കാനും റോഡപകടങ്ങൾ തടയാനും ഇത് സഹായിക്കും.

ഹെവി വാഹനങ്ങൾ നിശ്ചിത പാതയിലൂടെ ഓടിച്ചില്ലെങ്കിൽ ഡ്രൈവറിൽ നിന്ന് പിഴ ഈടാക്കണം. ആളുകൾ സുരക്ഷിതമായി വാഹനമോടിക്കാനും സുരക്ഷിതരായിരിക്കാനും ശീലിക്കണമെന്നും മന്ത്രി പറഞ്ഞു. വരും തലമുറയ്ക്ക് ഡ്രൈവിംഗ് പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ കഴിഞ്ഞ അഞ്ച് വർഷമായി സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിൽ ഡ്രൈവിംഗ് പഠിപ്പിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ മന്ത്രിയെ ധരിപ്പിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുംബൈ ഭീകരാക്രമണം ; തഹാവൂർ റാണയുടെ ശബ്ദ സാമ്പിളുകൾ പരിശോധിക്കാൻ അന്വേഷണസംഘം

0
ന്യൂ ഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ തഹാവൂർ റാണയുടെ ശബ്ദ സാമ്പളുകൾ...

അബ്ദുൽറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് കോടതി ഇന്ന് പരിഗണിക്കും

0
റിയാദ് : സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദിലെ ജയിലിൽ കഴിയുന്ന...

സം​സ്ഥാ​ന​ത്ത്​ പിഎം ശ്രീ വഴി ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യം ന​ട​പ്പാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ സ​മ്മ​ർ​ദം

0
തി​രു​വ​ന​ന്ത​പു​രം: പി.​എം ശ്രീ ​പ​ദ്ധ​തി വ​ഴി ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യം (എ​ൻ.​ഇ.​പി) സം​സ്ഥാ​ന​ത്ത്​...

സിദ്ദീഖ്​ കാപ്പനെതിരെ നീക്കമില്ലെന്ന്​ പോലീസ്​ ; അർധ രാത്രിയിൽ വീട്ടിൽ നടത്തിയ പരിശോധനയിൽ വ്യക്തതയില്ല

0
മലപ്പുറം: സിദ്ദീഖ്​ കാപ്പനെതിരെ അസ്വാഭാവിക നീക്കങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന്​ പോലീസ്​. പ്രത്യേക കേസുകളിലുൾപ്പെട്ടവരുടെ ലിസ്റ്റ്​...