രാജ്യത്ത് സർവീസ് നടത്തുന്ന ട്രെയിനുകളിലെ 11535 കോച്ചുകളിൽ സിസിടിവികൾ സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

ദില്ലി: യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി വമ്പൻ പരിഷ്‌കരണവുമായി ഇന്ത്യൻ റെയിൽവെ. ഇതിനോടകം രാജ്യത്ത് സർവീസ് നടത്തുന്ന ട്രെയിനുകളിലെ 11535 കോച്ചുകളിൽ സിസിടിവികൾ സ്ഥാപിച്ചു. ഇതിൽ 1149 എണ്ണം കേരളം ഉൾപ്പെടുന്ന ദക്ഷിണ റെയിൽവെ സോണിലാണ്. വെസ്റ്റേൺ റെയിൽവെ സോണിൽ 1679 സിസിടിവികളും മധ്യ റെയിൽവെ സോണിൽ 1320 സിസിടിവികളും ഈസ്റ്റേൺ റെയിൽവെ സോണിൽ 1131 സിസിടിവികളും നോർത്തേൺ റെയിൽവെ സോണിൽ 1125 സിസിടിവികളും സ്ഥാപിച്ചിട്ടുണ്ട്. പാർലമെൻ്റിൽ കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്‌ണവാണ് എംപിമാരുടെ ചോദ്യത്തിന് മറുപടിയായി ഈ കണക്കുകൾ വെളിപ്പെടുത്തിയത്.

രാജ്യത്ത് സർവീസ് നടത്തുന്ന ട്രെയിനുകളിലെ 74000 കോച്ചുകളിലും 15000 ലോക്കോമോട്ടീവുകളിലും സിസിടിവികൾ ഇനി സ്ഥാപിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഓരോ കോച്ചിലും നാല് വീതം സിസിടിവികളാണ് സ്ഥാപിക്കുന്നത്. ഓരോ എൻട്രൻസിലും രണ്ട് വീതം ക്യാമറകളാണ് സ്ഥാപിക്കുക. ഓരോ ലോക്കോമോട്ടീവിലും ആറ് സിസിടിവി ക്യാമറകൾ വീതം സ്ഥാപിക്കാനാണ് തീരുമാനം. മണിക്കൂറിൽ നൂറ് കിലോമീറ്ററോ അതിലധികമോ വേഗതയിലോടുന്ന ട്രെയിനുകളിൽ നിന്നും ഏറ്റവും ദൃശ്യമികവോടെയുള്ള കാഴ്ചകൾ പകർത്താനാവുന്നതാണ് ഈ സിസിടിവികൾ. അതേസമയം യാത്രക്കാരുടെ സ്വകാര്യതയ്ക്ക് ഇത് വെല്ലുവിളിയാകില്ലെന്നും പ്രവേശന കവാടങ്ങളിൽ മാത്രമേ ഇവ സ്ഥാപിക്കൂവെന്നും റെയിൽവെ മന്ത്രി വിശദീകരിച്ചിട്ടുണ്ട്.

ലോക്‌സഭയിൽ എംപിമാരായ ചവൻ രവീന്ദ്ര വസന്തറാവു, മനീഷ് ജയ്‌സ്വാൾ എന്നിവരാണ് ഇത് സംബന്ധിച്ച് ചോദ്യം ഉന്നയിച്ചത്. ഓരോ റെയിൽവെ സോൺ തിരിച്ച് സ്ഥാപിച്ച സിസിടിവി ക്യാമറകളുടെ എണ്ണം ഇവർ ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെ കൂടുതൽ റെയിൽവെ കോച്ചുകളിൽ ക്യാമറകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്നും ചോദ്യമുണ്ടായിരുന്നു. ഇതിനെല്ലാമുള്ള മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇത് പ്രകാരം വെസ്റ്റേൺ റെയിൽവെ സോണിലാണ് ഏറ്റവും കൂടുതൽ ക്യാമറകൾ സ്ഥാപിച്ചത്, 1679. ഏറ്റവും കുറവ് ക്യാമറകൾ (266) വെസ്റ്റേൺ സെൻട്രൽ റെയിൽവെ സോണിലുമാണ് സ്ഥാപിച്ചിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...