വെടിനിർത്തൽ കരാർ ; ഇസ്രായേലിനെ കൊണ്ട്​ അംഗീകരിപ്പിക്കാൻ ​അമേരിക്ക

For full experience, Download our mobile application:
Get it on Google Play

അമേരിക്ക: മൂന്നു ഘട്ടങ്ങളിലായി ഗസ്സയിൽ സമഗ്ര വെടിനിർത്തൽ നടപ്പാക്കാൻ അമേരിക്കൻ പ്രസിഡന്റ് ​ ജോ ബൈഡൻ മുന്നോട്ടുവെച്ച നിർദേശം ഇസ്രായേലിനെ കൊണ്ട്​ അംഗീകരിപ്പിക്കാൻ ​അമേരിക്ക തിരക്കിട്ട നീക്കത്തിൽ. ഹമാസിനെ പൂർണമായും തുരത്തുന്നതു വ​രെ ഗസ്സയിൽ സുസ്​ഥിര വെടിനിർത്തൽ സാധ്യമല്ലന്ന ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ പ്രതികരണം യു.എസ്​ നീക്കത്തിന്​ തിരിച്ചടിയാണ്​. എന്നാൽ, ഇസ്രായേൽ പ്രതിപക്ഷവും മന്ത്രിമാരിൽ ഒരു വിഭാഗവും വെടിനിർത്തൽ കരാറിലൂടെ ബന്ദിമോചനം നടപ്പാക്കണം എന്ന നിലപാടിലാണ്​. യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആൻറണി ബ്ലിങ്കൻ ഈജിപ്​ത്​, ഖത്തർ നേതാക്കളുമായി ഇന്നലെ ടെലിഫോണിൽ സംസാരിച്ചു. മധ്യസ്​ഥനീക്കം ശക്​തമാക്കി ഗസ്സയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണം എന്നാണ്​ ആൻറണി ബ്ലിങ്കൻ ആവശ്യപ്പെട്ടത്​.

യൂറോപ്യൻ യൂനിയനും വെടിനിർത്തൽ നീക്കത്തെ സ്വാഗതം ചെയ്​തു. ബൈഡൻ സമർപ്പിച്ച വെടിനിർത്തൽ നിർദേശത്തോട്​ ഹമാസ്​ നിലപാട്​ ഏറെക്കുറെ അനുകൂലമാണ്​. സമ്പൂർണ വെടിനിർത്തൽ, ഇസ്രായേൽ സൈനിക പിൻമാറ്റം, സഹായം എത്തിക്കലും പുനർനിർമാണവും ഉൾപ്പെടെയുള്ള വ്യവസ്​ഥകൾ കരാർനിർദേശത്തിൽ ഉണ്ടെന്നാണ്​ മധ്യസ്​ഥ രാജ്യങ്ങൾ അറിയിച്ചതെന്ന്​ ഹമാസ്​ നേതാവ്​ ഒസാമ ഹംദാൻ പറഞ്ഞു. എന്നാൽ, ഇസ്രായേൽ തങ്ങളുടെ നിലപാട്​ വ്യക്​തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കേസ്; പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വിശദീകരണം

0
കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...